കാഞ്ഞങ്ങാട്:(www.evisionnews.in) മാലിന്യങ്ങള്‍ നിറഞ്ഞ് പകര്‍ച്ചവ്യാധിഭീഷണി നിലനില്‍ക്കുന്ന കാഞ്ഞങ്ങാട് മല്‍സ്യമാര്‍ക്കറ്റില്‍ നഗരസഭാസെക്രട്ടറി മില്‍ പരിശോധന നടത്തി. ഇന്നലെ ഉച്ചയോടെയാണ് കാഞ്ഞങ്ങാട് നഗരസഭാസെക്രട്ടറി എസ് സുബോധിന്റെ നേതൃത്വത്തില്‍ മല്‍സ്യമാര്‍ക്കറ്റില്‍ പരിശോധന നടത്തിയത്.മാര്‍ക്കറ്റില്‍ മല്‍സ്യങ്ങള്‍ മുറിച്ചുവില്‍ക്കുന്നത് സെക്രട്ടറി തടഞ്ഞു. അനധികൃത കയ്യേറ്റക്കാരെ ഒഴിപ്പിക്കുകയും ചെയ്തു.മുറിച്ച മല്‍സ്യത്തിന്റെയും മറ്റും അവശിഷ്ടങ്ങള്‍ മാര്‍ക്കറ്റില്‍ നിക്ഷേപിക്കുവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന സെക്രട്ടറി മുറിയിപ്പ് നല്‍കി.ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ രാജീവ്കുമാര്‍, സജിത്കുമാര്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
Keywords : fish-market-kanhangad-municipality-secretary

Post a Comment
0 Comments