കാഞ്ഞങ്ങാട്: (www.evisionnews.in) കൊലക്കേസ് പ്രതിയെ ഓട്ടോ തടഞ്ഞ് വെട്ടിക്കൊല്ലാന്‍ ശ്രമം. ചിറ്റാരിക്കാല്‍ സ്വദേശിയായ പുത്തന്‍പുര ജോസിനെ(50)യാണ് ഇന്നലെ രാവിലെ ചെറുപുഴയ്‌ക്കടുത്ത് ആലക്കോട്ട് വെച്ച് മുഖം മൂടി ധരിച്ചെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
ആലക്കോട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ ചിറ്റടിയില്‍ രാജന്റെ മകന്‍ ശരത്‌കുമാറി(28) നെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് ജോസ്.2015 ജനുവരി 27ന് രാത്രിയിലാണ് കുടിവെള്ളവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ശരത് കുമാര്‍ വെട്ടേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജോസ് കഴിഞ്ഞ ദിവസമാണ് ജാമ്യത്തിലിറങ്ങിയത്.ജാമ്യവ്യവസ്ഥ പ്രകാരം പോലീസ് സ്റ്റേഷനില്‍ ഒപ്പിടാന്‍ സുഹൃത്തിനോടൊപ്പം ഓട്ടായില്‍ പോവുകയായിരുന്ന ജോസിനെ ഓട്ടോയിലും ബൈക്കിലുമായി മുഖംമൂടി ധരിച്ചെത്തിയ സംഘം മാരകായുധങ്ങളഉമായി ആക്രമിക്കുകയായിരുന്നു.ജോസിനെ ആദ്യം ചെറുപുഴ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാള്‍ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റി.
Keywords: kanhangad-attack-chittarickal-jose-sharath-kumar

Post a Comment
0 Comments