Type Here to Get Search Results !

Bottom Ad

ബംഗ്ലദേശിനെതിരെ ഇന്ത്യയ്ക്ക് ജയിക്കാന്‍ 308 റണ്‍സ് വേണം

ബംഗ്ലദേശിനെതിരായ ആദ്യ ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ 308 റണ്‍സ് വേണം. (www.evisonnews.in)ആദ്യം ബാറ്റ് ചെയ്ത ബംഗ്ലദേശ് 49.4 ഓവറില്‍ 307 റണ്‍സെടുത്തു. ഇന്ത്യയ്ക്കെതിരെ ഏകദിനത്തില്‍ ബംഗ്ലദേശിന്‍റെ ഉയര്‍ന്ന ടീം സ്കോറാണിത്. തമിം ഇക്ബാല്‍ സൗമ്യ സര്‍ക്കാര്‍ ഷാക്കിബ് അല്‍ഹസന്‍ എന്നിവരുടെ അര്‍ധസെഞ്ചുറിയാണ് ബംഗ്ലദേശിനെ 307ല്‍ എത്തിച്ചത്. ഓപ്പണിങ് വിക്കറ്റില്‍ തമിം ഇക്ബാലും സൈമ്യ സര്‍ക്കാരും സെഞ്ചുറി കൂട്ടുണ്ടാക്കി. സര്‍ക്കാര്‍ 54 റണ്‍സെടുത്തും തമിം ഇക്ബാല്‍ 60 റണ്‍സെടുത്തും പുറത്തായി. ഷാക്കിബ് 52 റണ്‍സും സാബിര്‍ റഹ്മാന്‍ 41 റണ്‍സുമെടുത്തു. 4.4 ഓവറില്‍ 53 റണ്‍സ് വിട്ടുകൊടുത്ത മോഹിത് ശര്‍മയാണ് ഇന്ത്യന്‍ നിരയില്‍ ഏറ്റവും മോശമായി ബോള്‍ ചെയ്തത്. ധോണി ഇടയ്ക്ക് ഫീല്‍ഡ് വിട്ടപ്പോള്‍ വിരാട് കോലി വിക്കറ്റ് കീപ്പറായി. ടോസ് നേടിയ ബംഗ്ലദേശ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

keywords: sports-news-india-bangladesh-308-runs
Tags

Post a Comment

0 Comments

Top Post Ad

Below Post Ad