Type Here to Get Search Results !

Bottom Ad

വാട്‌സ് ആപ്പ് വഴി അധിക്ഷേപം, പ്രതിക്ക് രണ്ടര ലക്ഷം പിഴ ചുമത്താൻ ദുബായ് സുപ്രിം കോടതി


evisionnews
ദുബായ്:(www.evisionnews.in) വാട്‌സ് ആപ്പ് മുഖേന ശാപവാക്കുകള്‍ ചൊരിഞ്ഞ പ്രതിക്ക് രണ്ടര ലക്ഷം ദിര്‍ഹം പിഴ ചുമത്തണമെന്ന് പ്രോസിക്യൂഷന്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. യു.എ.ഇ. സൈബര്‍ നിയമം ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന്‍ കനത്ത പിഴയോ തടവോ പ്രതികള്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടത്. 
അറബ് വംശജനായ പ്രതിക്ക് പ്രാഥമിക കോടതി 3,000 ദിര്‍ഹം പിഴ ചുമത്തിയതിനെതിരെ നല്‍കിയ അപ്പീലിലാണ് പ്രോസിക്യൂഷന്റെ ആവശ്യം. പ്രതി വാട്‌സ് ആപ്പ് മുഖേന തന്റെ സഹപ്രവര്‍ത്തകന് ശാപവാക്കുകളടങ്ങിയ സന്ദേശം അയച്ചതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കേസിന്റെ വിചാരണ മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു.


keywords:dubai-whatsapp-court-fine
Tags

Post a Comment

0 Comments

Top Post Ad

Below Post Ad