ഉപ്പള : (www.evisionnews.in) നവ മാധ്യമങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്ന കാലഘട്ടത്തിൽ അവ രചനാത്മകമായ പ്രവർത്തനങ്ങൾക്ക് എങ്ങനെ ഉപയോഗപ്പെടുത്താമെന്നും അത് വഴി എങ്ങനെ ജനനന്മക്കായി പ്രവർത്തിക്കാൻ സാധ്യമാക്കാമെന്നും തെളിയിച്ചു കൊടുത്ത കൂട്ടായ്മയാണു ജി സി സി മഞ്ചേശ്വരം മണ്ഡലം കെ എം സി സി കമ്മിറ്റിയെന്ന് ഖത്തർ കെ എം സി സി പ്രസിഡന്റ് എസ് എ എം ബഷീർ പ്രസ്താവിച്ചു.
വിവിധ ജി. സി. സി. രാജ്യങ്ങളിലുള്ള കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റികളുടെ കൂട്ടായ്മ മേർക്കളയിൽ നിർമ്മിക്കുന്ന കാരുണ്യ ഭവനത്തിന്റെ നിർമ്മാണോദ്ഘാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുംബോൽ സയ്യിദ് കെ എസ് അലി തങ്ങൾ കുറ്റി അടിക്കൽ കർമ്മത്തിനു കാർമ്മികത്വം വഹിച്ചു.
മാനസികരോഗിയായ ഭാര്യയുടെയും ഭർത്താക്കളാൽ ഉപേക്ഷിക്കപ്പെട്ടവരും ഓരോ കുട്ടികളുടെ ഉമ്മമാരുമായ രണ്ട് പെണ്‍മക്കളുടെയും കൂടെ ആട്ടിൻ കൂടിനു സമാനമായ കൂരയിൽ ആടുകൾക്കൊപ്പം ജീവിച്ചു വന്നിരുന്ന അബ്ദുള്ള എന്ന എഴുപത്തിയഞ്ചുകാരനാണു ജി സി സി രാജ്യങ്ങളിലുള്ള കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി വീട് നിർമ്മിച്ച് നല്കുന്നത്.
ദുബൈ, ജിദ്ദ, കുവൈറ്റ്, ഖത്തർ, അബുദാബി, ഷാർജ, റിയാദ് എന്നീ കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റികൾ ഈ കൂട്ടായ്മയിൽ അംഗങ്ങളാണ്. ബൈതുറഹ്മ വീടിന്റെ നിർമ്മാണ ചുമതല യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് എ കെ ആരിഫ് ചെയർമാനായ നിർമ്മാണ കമ്മിറ്റിക്കാണ്. എ കെ എം അഷ്‌റഫ് അധ്യക്ഷനായിരുന്നു. എ കെ ആരിഫ് സ്വാഗതം പറഞ്ഞു, കെ വി മുഹമ്മദ് ബഷീർ ഹനീഫി പ്രാർത്ഥന നടത്തി. മേർക്കളയിലെ ഈ പാവപ്പെട്ട കുടുംബത്തിന്റെ യഥാർത്ഥ ചിത്രം ജനങ്ങളുടെ മുന്നിൽ എത്തിച്ച മാധ്യമപ്രവർത്തകൻ എ ബി കുട്ടിയാനം, പ്രസ്തുത കുടുംബത്തിന്റെ ദയനീയാവസ്ഥ മനസ്സിലാക്കി മാധ്യമങ്ങളെ സമീപിച്ച സാമൂഹ്യ പ്രവർത്തകൻ മൂസ പേരൂർ എന്നിവരെ യോഗം അഭിനന്ദിച്ചു.
ഹനീഫ ഹാജി പൈവളികെ, എം അബ്ബാസ്, ഇബ്രാഹിം പെറോടി, അസീസ് മരിക്ക, അന്തുഞ്ഞി ഹാജി സിറന്തട്ക, അസീസ് കളത്തൂർ, യൂസുഫ് ഉളുവാർ, ഷാഹുൽ ഹമീദ് ബന്തിയോട്, സെഡ് എ കയ്യാർ, ഹസൻ കുദുവ, ഷാകിർ ബായാർ, റിയാസ് അയ്യൂർ, എബി കുട്ടിയാനം, മൂസ പേരൂർ തുടങ്ങിയവർ സംബന്ദിച്ചു.
ബൈതുറഹ്മ നിർമ്മാണ സമിതി ഭാരവാഹികൾ : ചെയർമാൻ : എ കെ ആരിഫ്, കണ്‍വീനർ : സെഡ് എ കയ്യാർ, അംഗങ്ങൾ : എ കെ എം അഷ്‌റഫ്, യൂസുഫ് ഉളുവാർ, ഷാഹുൽ ഹമീദ് ബന്തിയോട്, ആർ കെ മുഹമ്മദ് മേർക്കള, ബി എം ഹമീദ്, റസാഖ് ആചക്കര, അസീസ് കളായി, റിയാസ് അയ്യൂർ, മൂസ പേരൂർ, നാസർ ചേവാർ, മൊയ്തു ചേവാർ
keywords: gcc-manjeswar-mandalam-kmcc-committee-sam-basheeer

Post a Comment
0 Comments