കാസര്‍കോട് (www.evisionnews.in): എഞ്ചിനിയറിങ് ആര്‍ടിടെക്ചര്‍ വിഭാഗത്തില്‍ കാസര്‍കോട് സ്വദേശി ദേവരാജിന് മൂന്നാം റാങ്ക്. പ്രവേശന പരീക്ഷയുടെ റാങ്ക് പട്ടിക ചൊവ്വാഴ്ച ഉച്ചയോടെയാണ് പ്രസിദ്ധീകരിച്ചത്. പ്ലസ് ടു മാര്‍ക്കും കൂടി ചേര്‍ത്തായിരുന്നു ഫലപ്രഖ്യാപനം. തിരുവനന്തപുരം സ്വദേശി ബി. അര്‍ജുന്‍ ഒന്നാം റാങ്ക് നേടി(578 മാര്‍ക്ക്). അമര്‍ ഹസന്‍, പി. ശ്രീരാഗ്, ജി.കെ. നിധിന്‍, ശ്രീഹരി, കെവിന്‍ എബ്രഹാം ചെറിയാന്‍ എന്നിവര്‍ക്ക് ആദ്യ റാങ്കുകള്‍.
വൈകിട്ടു മുതൽ 23 വരെ പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്സൈറ്റിൽ ഓൺലൈൻ ഓപ്ഷൻ നൽകാം. ഒന്നാം ഘട്ട അലോട്മെന്റ് 25ന് പ്രസിദ്ധീകരിക്കും. ഇതിന്റെ വിശദാംശങ്ങൾ അടങ്ങുന്ന വിജ്ഞാപനം ഇന്ന് ഇറക്കും.
കേരള ക്രിസ്ത്യൻ പ്രഫഷനൽ കോളജ് മാനേജ്മെന്റ്സ് ഫെഡറേഷനു കീഴിലുള്ള മെഡിക്കൽ, ഡന്റൽ കോളജുകളിലെ 15 % കമ്യൂണിറ്റി ക്വോട്ടയിലേക്ക് അപേക്ഷിക്കാനുള്ള സമയം 20 ന് വൈകിട്ട് അഞ്ചു വരെ നീട്ടി. വിശദാംശങ്ങൾ പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്സൈറ്റിൽ (www.cee.kerala.gov.in)
Keywords: Kasaragod-news-engineer-entrance-news-college-examination-news--third-rank

Post a Comment
0 Comments