
ന്യൂഡൽഹി:(www.evisionnews.in)മുപ്പത്തിയഞ്ചുകാരിയായ അമേരിക്കൻ വനിതയെ മാനഭംഗപ്പെടുത്തിയ കേസിൽ ബോളിവുഡ് സംവിധായകൻ മഹ്മൂദ് ഫറൂഖിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. 2010ൽ പ്രദർശനത്തിനെത്തിയ പീപ്‌ലി ലൈവിന്റെ സഹസംവിധായകനാണിയാൾ. പഠന പ്രവർത്തനങ്ങൾക്കായി ഇന്ത്യയിലെത്തിയപ്പോൾ ഫറൂഖി തന്നെ പീഡിപ്പിച്ചതായി ഗവേഷക വിദ്യാർത്ഥിനി നൽകിയ പരാതിയിലാണ് ഇന്നലെ ഇയാളെ അറസ്റ്റ് ചെയ്തത്.
ഇയാളെ ആറു ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇന്ത്യയിലെ കർഷക ആത്മഹത്യയെ വിഷയമാക്കിയ പീപ്‌ലി ലൈവിന്റെ സംവിധായികയും തിരക്കഥാകൃത്തുമായ അനുഷാ റിസ്‌വിയുടെ ഭർത്താവാണ് നാല്പ്പത്തിമൂന്നുകാരനായ ഫറൂഖി.
keywords:bollywood-director-mahmood-farooqi-delhi-arrested
Post a Comment
0 Comments