ന്യൂഡല്‍ഹി (www.evisionnews.in): മാഗിക്ക് പിന്നാലെ ഗുണനിലവാര പരിശോധന കര്‍ക്കശമാക്കിയപ്പോള്‍ ഇത്തവണ കുടുങ്ങിയത് ഡെറ്റോള്‍ സോപ്പ്. ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റെക്കിറ്റ് ബെന്‍കിസര്‍ ലിമിറ്റഡ് എന്ന ബഹുരാഷ്ട്ര കമ്പനിയാണ് ഡെറ്റോള്‍ സോപ്പിന്റെ നിര്‍മാതാക്കള്‍.
ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്.ഡി.എ) കഴിഞ്ഞ നവംബറില്‍ ആഗ്രയില്‍നിന്ന് ശേഖരിച്ച സാമ്പ്ള്‍ ലഖ്‌നോവിലെ ലാബില്‍ പരിശോധിച്ചപ്പോഴാണ് ഗുണനിലവാരം കുറഞ്ഞതാണെന്ന് കണ്ടത്തെിയത്. റെക്കിറ്റ് ബെന്‍കിസര്‍ കമ്പനിയുടെ ശുചീകരണ ഉല്‍പന്നങ്ങളും മരുന്നുകളുമടക്കം നിരവധി ഉല്‍പന്നങ്ങളാണ് ഇന്ത്യന്‍ വിപണിയില്‍ വില്‍പനയിലുള്ളത്.
ഡെറ്റോള്‍ സോപ്പിനൊപ്പം മറ്റ് 10 മരുന്നുകളും പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതാണെന്ന് കണ്ടത്തെിയതായി എഫ്.ഡി.എ അറിയിച്ചു. മദര്‍ ഡെയറിയുടെ രണ്ട് പാല്‍ ഉല്‍പന്നങ്ങളും എഫ്.ഡി.എ ഗുണനിലവാരമില്ലാത്തതാണെന്ന് കണ്ടത്തെിയിരുന്നു.
Keywords: National-news-detol-maggi-fda-soap-banned

Post a Comment
0 Comments