Type Here to Get Search Results !

Bottom Ad

കേരളത്തിലെ പ്രവാസി നിക്ഷേപം ഒരു ലക്ഷം കോടി കവിഞ്ഞു

തിരുവനന്തപുരം (www.evisionnews.in): കേരളത്തിലെ പ്രവാസി നിക്ഷേപം ഒരു ലക്ഷം കോടി രൂപ കവിഞ്ഞു. 2013-14 സാന്പത്തിക വർഷം ഇത് 93, 884 കോടിയായിരുന്നു. 17 ശതമാനം വർദ്ധനയാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് സംസ്ഥാന ബാങ്കേഴ്സ് കമ്മിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു. ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള മലയാളികളുടെ പണമാണിതെങ്കിലും ഗൾഫിൽ നിന്നുള്ളതാണ് കൂടുതലും.

റിസർവ് ബാങ്കിന്റെ കണക്ക് അനുസരിച്ച് പ്രവാസി ഇന്ത്യാക്കാരുടെ അക്കൗണ്ടുകളിലായി ഏഴ് ലക്ഷം കോടി രൂപയാണുള്ളത്.

കേരളത്തിന്റെ പ്രവാസി നിക്ഷേപത്തിന്റെ ഭൂരിഭാഗവും പൊതുമേഖലാ ബാങ്കുകളിലും സ്വകാര്യ ബാങ്കുകളിലുമായാണ് വ്യാപിച്ചു കിടക്കുന്നത്. പൊതുമേഖലയിലെ ബാങ്കുകളിലെ നിക്ഷേപം 64,700 കോടിയും സ്വകാര്യ ബാങ്കുകളിൽ 44,900 കോടിയുമാണ് നിക്ഷേപം. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പണമാണ് കേരളത്തിലെ നിക്ഷേപരംഗം ഇത്രയും വളരാൻ ഇടയാക്കിയത്.

കേരളത്തിന്റെ സമ്പദ് ഘടനയ്ക്ക് പ്രവാസി മലയാളികളുടെ പണം നൽകുന്ന കരുത്ത് വളരെ വലുതാണ്. വസ്തു വാങ്ങുമ്പോൾ, നിർമാണ പ്രവർത്തനം നടത്തുമ്പോൾ, സ്വർണവും വാഹനങ്ങളും വസ്ത്രവും വാങ്ങുമ്പോൾ, മദ്യം ഉപയോഗിക്കുമ്പോൾ, ആഡംബര വസ്തുക്കൾ വാങ്ങുമ്പോൾ എല്ലാം ഒരു നിശ്ചിത ശതമാനം തുക വിൽപ്പന നികുതിയായും സ്റ്റാമ്പ് ഡ്യൂട്ടിയായും രജിസ്‌ട്രേഷൻ ഫീസായുമെല്ലാം സർക്കാരിന്റെ ഖജനാവിലെത്തുന്നുണ്ട്. വ്യാപാരരംഗം, നിർമാണ രംഗം, വിദ്യാഭ്യാസ രംഗം, വാഹനവ്യവസായം ഇവയൊക്കെ ശക്തിപ്പെടുന്നതിലും ഇതിലൂടെ ലക്ഷങ്ങൾക്ക് തൊഴിൽ അവസരം സൃഷ്ടിക്കപ്പെടുന്നതിലുമെല്ലാം പ്രവാസി പണം വലിയ പങ്ക് വഹിക്കുന്നു.

അടിസ്ഥാന സൗകര്യവികസന മേഖലയിൽ ഈ പണം വിനിയോഗിക്കണമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ആകർഷകമായ പലിശ നിരക്കിൽ സർക്കാർ എൻ.ആർ.ഐ ബോണ്ടുകൾ സ്വരൂപിക്കണമെന്നും വിദഗ്ദ്ധർ പറയുന്നു. ഇങ്ങനെ ചെയ്താൽ സ്വകാര്യ കന്പനികളിലേക്ക് പണം ഒഴുകുന്നത് തടയാനാവുമെന്നും ഇവർ പറയുന്നു.

ലോകബാങ്ക് വിവരങ്ങൾ പ്രകാരം 2014ൽ ഇന്ത്യയിലേക്കാണ് ഏറ്റവും കൂടുതൽ പണം ഒഴുകിയത്, 4.2 ലക്ഷം കോടി രൂപ. 3.3 കോടി ജനസംഖ്യയുള്ള കേരളത്തിൽ പ്രവാസി പണം കൊണ്ട് 55 ലക്ഷം പേർക്കാണ് നേട്ടം ഉണ്ടാവുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ പണം അയയ്ക്കുന്നത് മലപ്പുറം ജില്ലയിൽ നിന്നുള്ള പ്രവാസികളാണ്, 2.9 ലക്ഷം പേ‌ർ. ഏതാണ്ട് 58,500 മലയാളി സ്ത്രീകൾ വിദേശത്ത് നഴ്സുമാരായി ജോലി ചെയ്യുന്നുണ്ട്. കോട്ടയം ജില്ലയിൽ നിന്നുള്ളവരാണ് ഏറിയ പങ്കും.

സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസീന്റെ കണക്ക് അനുസരിച്ച് 16.3 ലക്ഷം കേരളീയരാണ് വിദേശത്തുള്ളത്. ഇവരിൽ 88 ശതമാനാവും പടിഞ്ഞാറൻ ഏഷ്യയിലാണ്. യു.എ.ഇയിൽ 5.73 ലക്ഷവും സൗദിയിൽ 4.50 ലക്ഷം മലയാളികളുമാണുള്ളത്.



Keywords: kerala-news-sarkar-nikshepam

Post a Comment

0 Comments

Top Post Ad

Below Post Ad