ചെര്‍ക്കള: (www.evisionnews.in) ചെങ്കള നാലാം മൈല്‍ ആള്‍താമസമില്ലാത്ത വീട്ടില്‍ മാലിന്യം നിക്ഷേപിച്ച് കത്തിച്ചു. വ്യാഴാഴ്ച്ച വൈകുന്നേരമാണ് സംഭവം. സാമൂഹ്യദ്രോഹികളാണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നു.വീട്ടിനകത്ത് മാലിന്യങ്ങള്‍ നിറച്ച് കത്തിച്ചതുമൂലം വീട് മുഴുവന്‍ തീ പടരുകയായിരുന്നു.വീടിനകത്തു നിന്നും പുക ഉയരുന്നത് കണ്ട് പരിഭ്രാന്തരായ പരിസരവാസികള്‍ ഫയര്‍ഫോഴ്‌സില്‍ വിവരമറിയിക്കുകയായിരുന്നു. കാസര്‍കോട് നിന്നും ഫയര്‍ഫോഴ്‌സെത്തിയാണ് തീ അണച്ചത്.
Keywords:cherkala-chenkala-home-fire

Post a Comment
0 Comments