Type Here to Get Search Results !

Bottom Ad

കരിപ്പൂര്‍ വെടിവയ്പ്പ്: 15 പേര്‍ക്കെതിരെ കേസെടുത്തു

കോഴിക്കോട് (www.evisionnews.in): കരിപ്പൂര്‍ വിമാനത്താവളത്തിലുണ്ടായ വെടിവയ്പ്പില്‍ കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ കേസെടുത്തു. കൊലപാതകം, കൊലപാതകശ്രമം എന്നിവ ചുമത്തിയാണ് കേസെടുത്തത്. സംഘര്‍ഷത്തില്‍ പരുക്കേറ്റു ചികില്‍സയിലുള്ളവരും പ്രതികളാകും. പ്രധാന തെളിവായ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു.

സംഘര്‍ഷവുമായി ബന്ധപ്പെട്ടു 10 ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെടിപൊട്ടിയത് സിഐഎസ്എഫ് ജവാന്‍ സീതാറാം ചൗധരിയുടെ തോക്കില്‍ നിന്നാണെന്ന് വിഡിയോ ദൃശ്യത്തില്‍ വ്യക്തമാണ്. സിഐഎസ്എഫ് ജവാന്‍ എസ്.എസ്. യാദവ് ആണ് മരിച്ചത്.

പോലീസും ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുക്കും. വെടി പൊട്ടിയ തോക്ക് ബാലിസ്റ്റ് പരിശോധനയ്ക്ക് അയയ്ക്കും. കേന്ദ്ര, സംസ്ഥാന സുരക്ഷാ വിഭാഗം പരിശോധന തുടങ്ങി. പ്രശ്‌നത്തില്‍ കേന്ദ്ര ആഭ്യന്തരസെക്രട്ടറി എന്‍.സി. ഗോയല്‍, ഡിജിപി ടി.പി. സെന്‍കുമാറിനെ ഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ തേടി. സിഐഎസ്എഫിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ കരിപ്പൂര്‍ സന്ദര്‍ശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രശ്‌നമുണ്ടാക്കിയ ജീവനക്കാരെ കൂട്ടിത്തോടെ സ്ഥലം മാറ്റും.

അതേസമയം, ഫയര്‍ഫോഴ്‌സ് ജീവനക്കാരന്‍ പരിശോധനയുമായി സഹകരിച്ചില്ലെന്ന് സിഐഎസ്എഫ് വക്താവ് പറഞ്ഞു. തോക്ക് തട്ടിപ്പറിച്ചു വെടിവയ്ക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, നീണ്ട പത്തുമണിക്കൂറിനുശേഷം ഇന്നു രാവിലെ കരിപ്പൂര്‍ വിമാനത്താവളം തുറന്നു. ദുബായ്, ദമാം വിമാനങ്ങളാണ് ഇറങ്ങി. സിഐഎസ്എഫും എയര്‍പോര്‍ട്ട് അതോറിറ്റിയും പ്രതിഷേധം അവസാനിപ്പിച്ചതിനെ തുടര്‍ന്നാണ് വിമാനത്താവളത്തിന്റ പ്രവര്‍ത്തനം സാധാരണ നിലയിലേക്കെത്തിയത്.




Keywords: Kasaragod-news-case-police

Post a Comment

0 Comments

Top Post Ad

Below Post Ad