കാഞ്ഞങ്ങാട് (www.evisionnews.in): വാഹനപടകങ്ങള്‍ തുടര്‍ക്കഥയാകുന്ന മയ്യിച്ചയില്‍ നിയന്ത്രണംവിട്ട് റോഡരികിലെ വൈദ്യുതി തൂണ്‍ ഇടിച്ചു തകര്‍ത്ത് കുഴിയിലേക്ക് മറിഞ്ഞു. അപകടത്തില്‍പ്പെട്ട കാര്‍ യാത്രക്കാരെ രക്ഷിക്കാനെത്തിയ യുവാവിനെ ഷോക്കേറ്റ് ഗുരുതരാവസ്ഥയില്‍ പെരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മയ്യിച്ചയിലെ കുഞ്ഞിക്കണ്ണന്റെ മകന്‍ കെ.പി. രജീഷിനാണ് (19) പരിക്കേറ്റത്. ദേശിയപാതയില്‍ വെള്ളിയാഴ്ചയാണ് അപകടം നടന്നത്.
ചെറുവത്തൂര്‍ ഭാഗത്തു നിന്ന് നീലേശ്വരം ഭാഗത്തേക്ക് പോകുന്ന കാര്‍ നിയന്ത്രണം വിട്ട് ചെറുവത്തൂരില്‍ നിന്ന് കാര്യങ്കോട് വരെയുള്ള 11 കെവി ലൈന്‍ കടന്നു പോകുന്ന തൂണിലിടിച്ച് റോഡരികിലെ വെള്ളക്കെട്ടിലേക്ക് മറിയുകയായിരുന്നു. ശബ്ദം കേട്ട് പരിസരത്തുണ്ടായിരുന്ന രജീഷ് അപകടം കണ്ട് ഓടിയെത്തുകയായിരുന്നു. യാത്രക്കാരനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മുറിഞ്ഞുവീണ വൈദ്യുതി കമ്പി കണ്ടിരുന്നില്ല. ഇതില്‍ തട്ടിയാണ് രജീഷിന് ഷോക്കേറ്റത്. പടന്ന സ്വദേശിയുടെ കാറാണ് അപകടത്തില്‍പ്പെട്ടത്. ഒരു സ്ത്രീ ഉള്‍പ്പെടെ കാറിലുണ്ടായിരുന്ന മൂവരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തെത്തുടര്‍ന്ന് ദേശീയ പാതയില്‍ ഏറെ നേരം ഗതാഗതം സ്തംഭിച്ചു.
Keywords: Kasaragod-ndews-car-accident-news-man-injured-crash-with-electric-line-in-national-highway

Post a Comment
0 Comments