ബോവിക്കാനം: (www.evisoinnews.in)ബോവിക്കാനത്തും പരിസര പ്രദേശങ്ങളിലും വൈദ്യുതി മുടക്കം പതിവായി. ചെറിയൊരു കാറ്റടിച്ചാല്‍പോലും മണിക്കൂറുകളോളമാണ് വൈദ്യുതി മുടങ്ങുന്നത്. ഇത് വ്യാപാര സ്ഥാപനങ്ങളെയും ഹോട്ടലുകളെയും പ്രതികൂലമായി ബാധിക്കുന്നു. വൈദ്യുതി വകുപ്പിന്റെ അനാസ്ഥയില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി മുളിയാര്‍ യൂണിറ്റ് ചെര്‍ക്കള കെ.എസ്.ഇ.ബിക്കു മുന്നില്‍ ധര്‍ണ സമരം സംഘടിപ്പിച്ചു.
വൈദ്യുതി തടസ്സം പരിഹരിക്കുക, ബോവിക്കാനം ആസ്ഥാനമായി സെക്ഷന്‍ ഓഫീസ് അനുവദിക്കുക, കൂടുതല്‍ ട്രാന്‍സ്‌ഫോര്‍മറുകള്‍ സ്ഥാപിക്കുക, വൈദ്യുതി ഉദ്യോഗസ്ഥരുടെ ധിക്കാരനിലപാട് തിരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.
സമരം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറല്‍ സെക്രട്ടറി ജോസ് തയ്യില്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് പി.എം.എം.റഹ്മാന്‍ അധ്യക്ഷത വഹച്ചു. സെക്രട്ടറി ഹംസ ചോയിസ് സ്വാഗതം പറഞ്ഞു. ചെര്‍ക്കള യൂണിറ്റ്പ്രസിഡണ്ട് ഷെരീഫ് സെക്രട്ടറി അശോകന്‍ നമ്പ്യാര്‍, യൂത്ത് വിംഗ് പ്രസിഡണ്ട് ഇഖ്ബാല്‍, ഭാസക്കരന്‍ ചേടിക്കാല്‍ പ്രസംഗിച്ചു. ശ്രീധരന്‍ കാനത്തൂര്‍, മുഹമ്മദ് കുഞ്ഞി മുതലപ്പാറ, മുസ്തഫ ബിസ്മില്ല, താജു മൂകാരിത്തോട്ടം, ഹാരിസ് മുളിയാര്‍, സനല്‍ മുണ്ടക്കൈ നേതൃത്വം നല്‍കി.
keywords : bovikkanam-electricity-kseb-strike-

Post a Comment
0 Comments