കാഞ്ഞങ്ങാട്: (www.evisionnews.in)കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ മോഷണം പതിവാകുന്നു. കഴിഞ്ഞ ഒരു കൊല്ലത്തിനുള്ളില്‍ മോഷണം നടന്നത് ഇരപതോളം തവണ. എന്നാല്‍ മോഷണം തടയാനുള്ള പ്രായോഗിക നടപടികളൊന്നും ഇനിയുമായിട്ടില്ല. ഇന്ന് പുലര്‍ച്ചെ മാലക്കല്ല് സ്വദേശിയായ മനു മാത്യുവിന്റെ ഏഴായിരത്തോളം രൂപ വിലവരുന്ന മൊബൈല്‍ ഫോണ്‍ കവര്‍ച്ച ചെയ്യപ്പെട്ടു.
രണ്ടാഴ്ച മുമ്പും പേ വാര്‍ഡില്‍ നിന്നും മൊബൈല്‍ ഫോണും പണമടങ്ങിയ പഴ്‌സും നഷ്ടപ്പെട്ടിരുന്നു. പേ വാര്‍ഡില്‍ സി.സി.ടി.വി ക്യാമറകള്‍ ഘടിപ്പിച്ചിട്ടുണ്ടെങ്കിലും ഇത് പ്രവര്‍ത്തനരഹിതമാണ്. പേ വാര്‍ഡിലെ മുറികള്‍ക്ക് അടച്ചുറപ്പുള്ള ജനാലകളില്ല. ഇതിലൂടെയാണ് മോഷണം.
keywords: kanhangad-hospital-stealing-mobie-phone

Post a Comment
0 Comments