മഞ്ചേശ്വരം (www.evisionnews.in): ബന്തിയോട് അട്ക്കയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ബൈക്ക് യാത്രകാരായ രണ്ടു പേര്‍ക്ക് ഗുരുതരം. കയ്യാര്‍ സ്വദേശി തോമസിന്റെ മകന്‍ ജീവന്‍ അല്‍മേഡ (23) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്തും കയ്യാര്‍ സ്വദേശിയുമായ ജോയല്‍ ലൂയിസ്(22), മറ്റൊരു ബൈക്ക് യാത്രക്കാരനായ അണ്ണ എന്ന കമലാക്ഷ (24) എന്നിവരെ പരിക്കുകളോടെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച്ച രാത്രി ഒന്‍പത് മണിയോടെയാണ് അപകടം. എതിര്‍വശത്ത് കൂടി വരികയായിരുന്ന രണ്ടു ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ പരിക്കേറ്റ മൂവരേയും ഉടന്‍ ഉപ്പളയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജീവന്‍ മരിച്ചിരുന്നു. മറ്റുള്ളവരുടെ നില ഗുരുതരമായതിനാല്‍ ഇവരെ മംഗലാപരുത്തേക്ക് കൊണ്ടുപോവുകയായിരുന്നു. ജീവന്റെ മൃതദേഹം മംഗല്‍പാടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
Keywords: Kasaragod-news-bike-accident-manglore-hospital-bandiyod

Post a Comment
0 Comments