Type Here to Get Search Results !

Bottom Ad

ബേഡകം വിഭാഗീയത; പഞ്ചായത്ത് തിരഞ്ഞെടുപ്പ് സി പി എമ്മിന് വെല്ലുവിളിയാകും

കാസര്‍കോട്: (www.evisionnews.in) ബേഡകത്ത് നീണ്ട ഇടവേളയ്ക്ക് ശേഷം വിഭാഗീയ പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമായതോടെ പാര്‍ട്ടി നേതൃത്വം കടുത്ത പ്രതിസന്ധിയിലേക്ക്.സി പി എമ്മിന്റെ ഉരുക്കുകോട്ടയായ കുറ്റിക്കോലില്‍ വിമതവിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള നെരൂദ വായനശാലയ്ക്ക് എം എല്‍ എ ഫണ്ടില്‍ നിന്നും അനുവദിച്ച അഞ്ചുലക്ഷം രൂപ തിരിച്ചുപിടിച്ച നേതൃത്വത്തിന്റെ നടപടിക്കെതിരെ ഉയര്‍ന്ന പ്രതിഷേധം ബേഡകം ഏരിയയില്‍ വീണ്ടും വിഭാഗീയ പ്രശ്‌നങ്ങള്‍ക്ക് വീണ്ടുംആക്കം കൂട്ടുന്നു. ആസന്നമായ തദ്ദേശസ്വയംഭരണതിരഞ്ഞെടുപ്പില്‍ ബേഡകം-കുറ്റിക്കോല്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ സി പി എമ്മിന് ഇത് കനത്ത തിരിച്ചടിയായി മാറുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
കഴിഞ്ഞ ലോക്‌സഭാതിരഞ്ഞെടുപ്പില്‍ വിഭാഗീയപ്രശ്‌നങ്ങള്‍ കാരണം ബേഡകത്ത് പാര്‍ട്ടി വോട്ടുകളില്‍ പലതും ബി ജെ പിക്ക് ചോര്‍ന്നിരുന്നു. ഇതേക്കുറിച്ച് പാര്‍ട്ടിതലത്തില്‍ അന്വേഷണവും നടന്നിരുന്നു. പിന്നീട് പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടതായി നേതൃത്വം അവകാശപ്പെട്ടിരുന്നുവെങ്കിലും ഇപ്പോള്‍ വീണ്ടും പാര്‍ട്ടിക്കകത്ത് പോര് മുറുകുകയാണ്.സി ബാലനെ സി പി എം ബേഡകം ഏരിയാസെക്രട്ടറിയാക്കിയതില്‍ പ്രതിഷേധിച്ച് വിമത വിഭാഗം മുമ്പ് നടത്തിയിരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സമാനമായ തരത്തിലാണ് ഫണ്ട്്്് വിവാദത്തിന്റെ പേരിലുള്ള പുതിയ നീക്കങ്ങള്‍. വായനശാലയ്ക്ക് അനുവദിച്ച തുക തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് രണ്ട് ബ്രാഞ്ച് സെക്രട്ടറിമാരും 14 സി പി എം ംഗങ്ങളും അടക്കം നാല്‍പ്പതില്‍പരം പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രകടനം നടന്നത് നേതൃതൃത്തെ അമ്പരപ്പിക്കുകയായിരുന്നു. കടുത്ത നിലപാടുമായി മുന്നോട്ടുപോവുക തന്നെ ചെയ്യുമെന്നാണ് ഇവര്‍ വ്യക്തമാക്കിയിരിക്കുന്നത്. പഞ്ചായത്ത്്് തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുന്നതടക്കം പാര്‍ട്ടിയുമായി നിസ്സഹകരിക്കാന്‍ ഇവര്‍ തീരുമാനിച്ചിട്ടുണ്ട്.ഈ അവസരം മുതലെടുക്കാന്‍ ബി ജെ പി സമര്‍ത്ഥമായ കരുനീക്കങ്ങള്‍ നടത്തുന്നുണ്ട്. ഇങ്ങനെയുള്ള സാഹചര്യത്തില്‍ വിമതരെ എങ്ങനെ അനുനയിപ്പിക്കുമെന്നറിയാതെ കുഴങ്ങുകയാണ് സി പി എം നേതൃത്വം. തിരിച്ചുപിടിച്ച പണം വിമതരുടെ പ്രതിഷേധം കണക്കിലെടുത്ത് തിരിച്ചുകൊടുത്താല്‍ പാര്‍ട്ടിക്കത് നാണക്കേടുണ്ടാക്കും.എന്നാല്‍ ഒരുവിട്ടുവീഴ്ചയ്ക്കുമില്ലെന്ന കടുത്ത നിലപാടിലാണ് വിമതവിഭാഗം. വിവാദങ്ങള്‍ ഏറെക്കുറെ കെട്ടടങ്ങി നില്‍ക്കുമ്പോള്‍ പാര്‍ട്ടി നേതൃത്വം തന്നെ പ്രശ്‌നം കുത്തിപ്പൊക്കിയതില്‍ ഔദ്യോഗികപക്ഷത്തിനകത്ത് തന്നെ അമര്‍ഷമുണ്ട്.

Keywords: kasaragod-bedakam-cpm-panchayath-election

Post a Comment

0 Comments

Top Post Ad

Below Post Ad