Type Here to Get Search Results !

Bottom Ad

ട്രെയിന്‍ യാത്രയ്ക്കിടെ പാലക്കാട് സ്വദേശിയുടെ പാസ്‌പോര്‍ട്ട് കാസര്‍കോട്ട് വെച്ച് മോഷണം പോയി

കാസര്‍കോട് (www.evisionnews.in); മുംബൈ യാത്രയ്ക്കിടെ പാലക്കാട് സ്വദേശിയുടെ പാസ്‌പോര്‍ട്ടും സര്‍ട്ടിഫിക്കറ്റുമടങ്ങിയ ബാഗ് കാസര്‍കോട് വെച്ച് മോഷണം പോയതായി പരാതി. പാലക്കാട് കാഴ്ചപറമ്പ് സ്വദേശി ഫിറോസിന്റെ ബാഗാണ് കഴിഞ്ഞ ദിവസം രാവിലെ എഗ്‌മോര്‍ എക്‌സ്പ്രസില്‍ വെച്ച് നഷ്ടപ്പെട്ടത്. 

പാലക്കാട് നിന്ന് മുംബൈയിലേക്ക് ഗള്‍ഫ് യാത്രയ്ക്ക് വേണ്ടിയുള്ള മെഡിക്കല്‍ പരിശോധനയ്ക്ക് വേണ്ടി പുറപ്പെട്ടതായിരുന്നു. മംഗലാപുരത്ത് എത്തിയപ്പോഴാണ് ബാഗ് നഷ്ടപ്പെട്ട വിവരം ഫിറോസ് അറിയുന്നത്. കാസര്‍കോട് സ്‌റ്റേഷനില്‍ ബാഗുമായി ഒരാള്‍ ഇറങ്ങിയ വിവരം മറ്റു യാത്രക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഫിറോസ് കാസര്‍കോട് റെയില്‍വെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഫിറോസിന്റെ നമ്പര്‍: 7025 432 451.



Keywords: Kasaragod-news-palakkad-native-news-train-travell-missed-bag-consist-of-passport-other

Post a Comment

0 Comments

Top Post Ad

Below Post Ad