കാഞ്ഞങ്ങാട്:(www.evisionnews.in) അരുവിക്കരയില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ശബരിനാഥ് നേടിയ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് യു.ഡി.എഫിന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട്ജില്ലയില്‍ വ്യാപകമായി ആഹ്ലാദപ്രകടനം നടന്നു.
കാഞ്ഞങ്ങാട്ട് നടന്ന ആഹ്ലാദപ്രകടനത്തിന് ഡി.സി.സി. പ്രസിഡന്റ് അഡ്വ. സി.കെ. ശ്രീധരന്‍, എ.വി. രാമകൃഷ്ണന്‍, ബഷീര്‍ വെള്ളിക്കോത്ത്, വിനോദ് കുമാര്‍ പള്ളയില്‍ വീട്, സി. മുഹമ്മദ് കുഞ്ഞി, എം.പി. ജാഫര്‍, കെ. മുഹമ്മദ് കുഞ്ഞി, എം.കെ. കുഞ്ഞികൃഷ്ണന്‍, സാജിദ് മൗവ്വല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഉദുമയിലും, നീലേശ്വരത്തും, തൃക്കരിപ്പൂരിലും യു.ഡി.എഫിന്റെ ആഭിമുഖ്യത്തില്‍ പ്രകടനം നടന്നു. ചിലയിടങ്ങളില്‍ മധുരപലഹാരങ്ങളും വിതരണം ചെയ്തു.
keywords : aruvikkara-udf-win-khangad-enjoy

Post a Comment
0 Comments