Type Here to Get Search Results !

Bottom Ad

വി.എസ് ഇറങ്ങിയിട്ടും അരുവിക്കര കയറാനായില്ല, വി.എസിനെ മുന്‍നിര്‍ത്തി തെരെഞ്ഞെടുപ്പിനെ നേരിട്ടത് പിണറായിയുടെ തന്ത്രമോ?

ഷെരീഫ് കരിപ്പൊടി



ജി. കാര്‍ത്തികേയന്റെ വിയോഗത്തെത്തുടര്‍ന്ന് അനിവാര്യമായിത്തീര്‍ന്ന ഉപതിരഞ്ഞെടുപ്പ് ഒരു പൊതുതിരഞ്ഞെടുപ്പിന്റെ തീവ്രതയിലേക്ക് ഉയര്‍ത്തപ്പെട്ടതിന് പിന്നില്‍ വിവിധ മുന്നണികള്‍ക്ക് അനുകൂലവും പ്രതികൂലവുമായ ഒരുപാട് ഘടകങ്ങളുണ്ടായിരുന്നു. നാലുവര്‍ഷത്തെ ഭരണത്തോടുള്ള ജനങ്ങളുടെ പ്രതികരണം അടുത്ത പൊതുതിരഞ്ഞെടുപ്പിനുമുമ്പ് അരുവിക്കരയില്‍ തിരിച്ചറിയപ്പെടുമെന്നതായിരുന്നു ഭരണപക്ഷത്തെ നേരിട്ട വെല്ലുവിളി.

കേരള രാഷ്ട്രീയ ഭാവിക്ക് ഏറെ നിര്‍ണായകമായിരുന്നു അരുവിക്കര ഉപതെരഞ്ഞെടുപ്പ്. സത്യത്തില്‍ അരുവിക്കര പറയുന്നത് തന്നെയാണ് അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ കേരളം പറയാന്‍ പോകുന്നത് എന്ന രീതിയിലായിരുന്നു തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ ഇന്ന് വരെ ഭരണ പ്രതിപക്ഷ മുന്നണികള്‍ പ്രചാരണം നടത്തിയിരുന്നത്. അത് കൊണ്ട് തന്നെ വോട്ടുകള്‍ എണ്ണിത്തുടങ്ങുമ്പോള്‍ മുന്നണികളില്‍ ഒന്നിന്റെയും അതിന്റെ നേതാവിന്റെയും രാഷ്ട്രീയഭാവി കൂടി എണ്ണപ്പെട്ടുതുടങ്ങുകയായിരുന്നു.
 എന്നാല്‍ അരുവിക്കരയിൽ യു ഡി എഫ്  ജയിക്കേണ്ടത് ഉമ്മന്‍ചാണ്ടിയേക്കാള്‍ ആവശ്യം പിണറായി വിജയനായിരുന്നു. പാര്‍ട്ടി സെക്രട്ടറിക്കും പ്രതിപക്ഷ നേതാവിനും മുന്നണിക്കും മീതെ അരുവിക്കര പിണറായിയുടെ 'തിരഞ്ഞെടുപ്പാ'യിരുന്നു. ഇടതു പക്ഷത്തിനു അരുവിക്കര അഭിമാന പ്രശ്‌നമായിരിന്നില്ല, സ്ഥാനമൊഴിഞ്ഞ സെക്രട്ടറിക്ക് ചിലത് ചെയ്ത് തീർക്കാനുണ്ടായിരുന്നു അതിന് ആദ്യമായി ലഭിച്ച അവസരം . കാലാവധി കഴിയാറായ നിയമസഭയിലേക്ക് ഒരാളെ അയക്കാനായിരുന്നില്ല ഇടതുപക്ഷം മുഖ്യ പരിഗണന നല്‍കിയത്.മറിച്ച് പാര്‍ട്ടിക്കുള്ളില്‍ അജയ്യനാണെന്ന ധാരണയോടെ തലയുയര്‍ത്തി നില്‍ക്കുന്ന വി.എസിനെ പാഠം പഠിപ്പിക്കുക, അണികളെ ചൊടിപ്പിക്കാതെ കാര്യം നടത്തുക.ഇത്ര മാത്രം   ...അതാണിവിടെ സംഭവിച്ചത്.

ഈ തന്ത്രം അരുവിക്കര കഴിഞ്ഞാല്‍ സാധ്യമല്ല.വ്യക്തിയാണ് പ്രസ്ഥാനം എന്ന തോന്നല്‍ ഉളവാക്കി പഴയ പടക്കുതിര വി.എസിനെ പടനയിക്കാന്‍ നിയോഗിച്ച തന്ത്രം വിജയിച്ചു.പാര്‍ട്ടി ഉള്ളില്‍ ആഹ്ലാദിക്കുന്നുണ്ടാവണം, അണികളെ തന്ത്രപരമായി വിഢികളാക്കിയതില്‍.പാര്‍ട്ടി സെക്രട്ടറി എന്ന പദവിയില്‍ നിന്നും മാറി നിന്നെങ്കിലും വി.എസിനെ ബലിയാടാക്കാനുള്ള തലച്ചോര്‍ പിണറായിയുടെത് തന്നെ.ചുരുക്കി പറഞ്ഞാല്‍ അരുവിക്കരയില്‍ വിജയിച്ചത് പിണറായി തന്നെ, തോറ്റതാവട്ടെ വി.എസും.അദ്ദേഹത്തിനിത് തിരിച്ചറിയുന്നില്ലെങ്കിലും....


keywords : v.s-achudhanathan-pinarai-aruvikkara-election-won


Post a Comment

0 Comments

Top Post Ad

Below Post Ad