Type Here to Get Search Results !

Bottom Ad

മുളകുപൊടി വിതറി സ്വര്‍ണവും പണവും തട്ടാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍


രാജപുരം (www.evisionnews.in): മുളകുപൊടി വിതറി സ്വര്‍ണവും പണവും തട്ടാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ചെമ്പേരിയിലെ ഗേറ്റ് വേ ബാറിന്റെ ഉടമ കോട്ടയം സ്വദേശി മോട്ടി സിറിയക്കിനെ കാര്‍തടഞ്ഞുവെച്ച് അക്രമിക്കാന്‍ ശ്രമിച്ച കേസില്‍ മടിക്കേരി സോമവാര്‍പേട്ടയിലെ നിത്യ (22)യെയാണ് രാജപുരം പോലീസ് അറസ്റ്റു ചെയ്തത്.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി 11 മണിയോടെ പാണത്തൂര്‍ ബസ് സ്റ്റാന്റിനടുത്താണ് സംഭവം. ബാര്‍ പൂട്ടി ജീവനക്കാരനെ വീട്ടില്‍ കൊണ്ടുവിട്ട് തിരിച്ചുവരികയായിരുന്നു സിറിയക്ക്. ഇതിനിടയില്‍ വഴിയില്‍ വെച്ച് നിത്യ കാറിന് കൈകാണിക്കുകയും കണ്ണില്‍ മുളക് പൊടി വിതറുകയുമായിരുന്നു. നാല് ലക്ഷം രൂപയും നാലുപവന്റെ സ്വര്‍ണ മാലയും സിറിയക്കിന്റെ കൈയിലുണ്ടായിരുന്നുവത്രെ.


Keywords: Kasaragod-news-rajapuram-news-case-arrest-man-attack

Post a Comment

0 Comments

Top Post Ad

Below Post Ad