കുമ്പള (www.evisionnews.in): യുവതിയെ തടഞ്ഞുനിര്‍ത്തി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റിലായി. മൊഗ്രാല്‍ നാങ്കിയിലെ ജാഫര്‍ (23), സഹോദരന്‍ റഫീഖ് (24), മുഹമ്മദ് നിസാം(30) എന്നിവരെയാണ് കുമ്പള പോലീസ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച വൈകിട്ട് കുമ്പള മാവിനക്കട്ടയിലാണ് സംഭവം. ബസിറങ്ങി വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ മൊബൈല്‍ നമ്പര്‍ ആവശ്യപ്പെട്ട് ജാഫറും നിസാമും തടഞ്ഞുനിര്‍ത്തുകയായിരുന്നുവെന്നാണ് പരാതി. ഇതോടെ യുവതി ഓടി രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് ഇവര്‍ വീണ്ടും വഴിതടഞ്ഞുവെച്ച് മൊബൈല്‍ നമ്പര്‍ ചോദിക്കുകയായിരുന്നു. യുവതി നമ്പര്‍ നല്‍കാന്‍ കൂട്ടാകാതിരുന്നപ്പോള്‍ കൈപിടിച്ച് വലിക്കുകയായിരുന്നുവത്രെ. ഇതറിഞ്ഞ ഒരു സംഘം ആളുകള്‍ യുവാക്കളെ തടഞ്ഞുനിര്‍ത്തി പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
Keywords; Kasaragod-news-umbla-news-arrest-police

Post a Comment
0 Comments