Type Here to Get Search Results !

Bottom Ad

അന്താരാഷ്ട്ര ലഹരി വിരുദ്ധദിനം ആചരിച്ചു

evisionnews

കാസര്‍കോട് :(www.evisionnews.in)സംസ്ഥാന എക്‌സൈസ് വകുപ്പ് കാസര്‍കോട് ഡിവിഷന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധദിനം ആചരിച്ചു. കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ലഹരി വസ്തുക്കള്‍ക്കെതിരെ പൊതുജനങ്ങള്‍ ഉറച്ച നിലപാട് സ്വീകരിക്കണമെന്ന് എംഎല്‍എ പറഞ്ഞു. പണം കൊടുത്ത് ഭ്രാന്ത് വാങ്ങുന്നതെന്തിനാണ്. ലഹരിവസ്തുക്കളുടെ ഉപയോഗം മൂലം നിരവധി കുട്ടികള്‍ അനാഥരായിട്ടുണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ലഹരിവസ്തുക്കള്‍ക്ക് അടിമകളായവരെ സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുത്തണം അദ്ദേഹം പറഞ്ഞു. കാസര്‍കോട് മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ഇ അബ്ദുളള അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ ലഹരി വിരുദ്ധ സന്ദേശ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി.രാഘവന്‍, പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് എം ഒ വര്‍ഗ്ഗീസ്, റെഡ് ക്രോസ് ചെയര്‍മാന്‍ ഇ. ചന്ദ്രശേഖരന്‍ നായര്‍ , ജില്ലാ സാമൂഹിക നീതി ഓഫീസര്‍ ആര്‍.പി പത്മകുമാര്‍, എം. ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു. ഡെപ്യൂട്ടിഎക്‌സൈസ് കമ്മീഷണര്‍ വി.പി സുരേന്ദ്രന്‍ സ്വാഗതവും അസി.എക്‌സൈസ് കമ്മീഷണര്‍ ഡി. ബാലചന്ദ്രന്‍ നന്ദിയും പറഞ്ഞു. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ എന്‍.ജി രഘുനാഥന്‍ നായര്‍ ക്ലാസ്സെടുത്തു. തെരുവ് നാടകവും ചിത്രപ്രദര്‍ശനവും ഒരുക്കിയിരുന്നു.
ഉദുമ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍, ചന്ദ്രഗിരി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍.. അപ്‌സര പബ്ലിക് സ്‌കൂള്‍, ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ചെമ്മട്ടംവയല്‍, ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ തളങ്കര, എടനീര്‍ സ്വാമിജീസ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍, ചെമ്മനാട് ജമാ അത്ത് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു. തെരുവ് നാടകവും ഫോട്ടോ പ്രദര്‍ശനവും അരങ്ങേറി.

Keywords : Anti drugs day-na nellikkunnu mla-drugs

Post a Comment

0 Comments

Top Post Ad

Below Post Ad