നോയിഡ (www.evisionnews.in): ഉത്തര്‍പ്രദേശില്‍ കൂട്ടമാനഭംഗത്തിനുശേഷം തീയിട്ടുകൊന്ന പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ അച്ഛന്‍ വാഹനാപകടത്തില്‍ മരിച്ചു. യമുന എക്‌സ്പ്രസ്‌വേയില്‍ ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. അപകടത്തില്‍ ബൈക്കിന്റെ പിറകില്‍ ഇരുന്നയാള്‍ക്കും പരിക്കേറ്റിട്ടുണ്ട്.
അതേസമയം മരണത്തില്‍ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്നും കാണിച്ച് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഗ്രാമമുഖ്യനും മറ്റ് ഏഴുപേര്‍ക്കുമെതിരെ പോലിസില്‍ പരാതി നല്‍കി. പ്രതികളുടെ ബന്ധുക്കളാണ് അപകടത്തിന് പിന്നിലെന്ന് അവര്‍ പരാതിയില്‍ ആരോപിച്ചു.
ഇക്കഴിഞ്ഞ മെയ് ഒമ്പതിന് ജേവാറിലാണ് ഒരു സംഘം പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തശേഷം തീയിട്ടുകൊന്നത്. പ്രതികളില്‍ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ ഒരാള്‍ അച്ഛന്റെ മരണത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ജാമ്യത്തില്‍ ഇറങ്ങിയിരുന്നു.
Keywords: up-news-national-sexuall-harass-arrest-and-died-father-in-accdient

Post a Comment
0 Comments