Type Here to Get Search Results !

Bottom Ad

കന്യപ്പാടിയില്‍ കാറും ബസും കൂട്ടിയിടിച്ച് ഒരാള്‍ക്ക് ഗുരുതരം

ബദിയടുക്ക (www.evisionnews.in): കന്യപ്പാടിയില്‍ കാറും ബസും കൂട്ടിയിടിച്ച് ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബന്തിയോട്ടെ ലത്തീഫ് (30)നാണ് പരിക്കേറ്റത്.  വ്യാഴാഴ്ച ഉച്ചയോടെയാണ് അപകടം.

ബന്തിയോട് നിന്ന് ബദിയടക്കയിലേക്ക് പോകുകയായിരുന്ന കാറില്‍ എതിരെ വരികയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ കാസര്‍കോട് സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ബദിയടുക്ക പോലിസ് കേസെടുത്തു.




Keywords: Kasaragod-badiyadukka-news-man-car-and-bus-accident-

Post a Comment

0 Comments

Top Post Ad

Below Post Ad