Type Here to Get Search Results !

Bottom Ad

ഇന്ത്യയിലെ 10 കുറ്റവാളികളെ തിരഞ്ഞാൽ മോദിയും; ഗൂഗിൾ ക്ഷമ ചോദിച്ചു

ന്യൂഡൽഹി: (www.evisionnews.in)   ഇന്ത്യയിലെ പ്രധാനപ്പെട്ട 10 കുറ്റവാളികളുടെ ചിത്രം ഗൂഗിളിൽ തിരയുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും വരുന്നതിൽ ഗൂഗിൾ ക്ഷമ ചോദിച്ചു. ഏതെങ്കിലും രീതിയിലുള്ള ആശയക്കുഴപ്പമോ തെറ്റിദ്ധാരണയോ ഉണ്ടായെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നാണ് ഗൂഗിൾ പറഞ്ഞത്.

ഇത്തരത്തിൽ തെറ്റായ ചിത്രം കയറിവരുന്നത് ഗൂഗിളിന്റെ പ്രശ്നമല്ല. ചില ചിത്രങ്ങൾ തിരയുമ്പോൾ ലഭിക്കുന്ന മറുപടിയിൽ ഞങ്ങളും അത്ഭുതപ്പെടാറുണ്ട്. മോദിയുടെ ചിത്രവുമായി ബന്ധപ്പെട്ട് ക്ഷമ ചോദിക്കുന്നു. പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തി തെറ്റുകൾ തിരുത്താൻ ശ്രമിക്കുമെന്നും ഗൂഗിൾ വക്താവ് പ്രസ്താവനയിലൂടെ അറിയിച്ചു. ബ്രിട്ടീഷ് ദിനപത്രം മോദിയുടെ ചിത്രം തെറ്റായി നൽകിയതു കൊണ്ടാണ് ഇന്ത്യയിലെ 10 കുറ്റവാളികളുടെ ചിത്രം തിരയുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം കയറിവരാൻ കാരണമെന്നും ഗൂഗിൾ വിശദീകരിക്കുന്നു.

കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട വാർത്തകളിൽ മോദി പ്രസ്താവന നടത്തുകയോ അഭിപ്രായം പങ്കുവയ്ക്കുകയോ ചെയ്യുമ്പോൾ വാർത്തകൾക്ക് നൽകുന്ന ലിങ്കിൽ തെറ്റായ പ്രയോഗമാണ് നടത്തുന്നത്. ഇത്തരം ലിങ്കുകളിൽ നിന്നും ഗൂഗിൾ സെർച്ചിൽ മോദിയുടെ തെറ്റായ ചിത്രം കയറുന്നുവെന്നും ഗൂഗിൾ വ്യക്തമാക്കി.



keywords:india-10-criminal-modi-google-sory
Tags

Post a Comment

0 Comments

Top Post Ad

Below Post Ad