ബദിയടുക്ക:(www.evisionnews.in)വിദ്യാര്‍ത്ഥിനിയെ മാനഭംഗപ്പെടുത്താന്‍ ശ്രമം; 15കാരന്‍ പിടിയില്‍.ബദിയടുക്കയിലെ ഒരു സ്‌കൂളിലെ പട്ടികജാതിയില്‍പെട്ട വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ ഇതേ സ്‌കൂളിലെ പത്താംക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയാണ് അറസ്റ്റിലായത്. ഞായറാഴ്ച സ്‌കൂളില്‍ നടന്ന ഗൈഡന്‍സ് ക്ലാസില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ വഴിയരികില്‍വെച്ച് പതിനഞ്ചുകാരന്‍ കൈപിടിച്ച് വലിച്ചത്. അവിടന്ന് വീട്ടിലേക്കോടിയ പെണ്‍കുട്ടി രക്ഷിതാക്കളോട് കാര്യം വിവരിക്കുകയായിരുന്നു. രക്ഷിതാക്കള്‍ ചൈല്‍ഡ്‌ലൈനില്‍ പരാതി നല്‍കി. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പിടിയിലായ പതിനഞ്ചുകാരനെതിരെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജുവൈനല്‍ ഹോമിലേക്ക്മാറ്റി
keywords : kasaragod-badiyadka-police-school-sexual-arrasment-15-year-student

Post a Comment
0 Comments