Type Here to Get Search Results !

Bottom Ad

പ്രമുഖ വ്യവസായി പാക്യാര മുഹമ്മദ് കുഞ്ഞി ഹാജി നിര്യാതനായി

































ഉദുമ (www.evisionnews.in): പ്രമുഖ വ്യവസായി ഉദുമ പാക്യാരയിലെ മുഹമ്മദ് കുഞ്ഞി ഹാജി (75) നിര്യാതനായി. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. 

പാക്യാര മുസ്ലിം ജമാഅത്ത് പ്രസിഡന്റ്, ചട്ടഞ്ചാല്‍ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് മാനേജിംഗ് കമ്മിറ്റി മെമ്പര്‍ എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഉദുമ ഫോര്‍ട്ട് ലാന്റ് കോംപ്ലക്‌സ് ഉടമയായിരുന്നു. ഇത് പിന്നീട് മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സിന് ദാനമായി നല്‍കിയിരുന്നു.

ഭാര്യ: സൈനബ. മക്കള്‍: അബ്ദുര്‍ റഷീദ്, അബ്ദുര്‍ റസാഖ്, അബ്ദുല്‍ മുനീര്‍, മറിയം, റഷീദ. മരുമക്കള്‍: അഷ്‌റഫ് ബെണ്ടിച്ചാല്‍, നാസര്‍ കല്ലിങ്കാല്‍, നൗഫറ വിദ്യാനഗര്‍, ഫരീദ ബെണ്ടിച്ചാല്‍, ജുനൈദ ചിത്താരി. മയ്യിത്ത് കോട്ടിക്കുളം ജുമാ മസ്ജിദ് പരിസരത്ത് ഖബറടക്കും.



Keywords; obituary-news-pakyara-malabarislamic complmlex-news-died-news-the

Tags

Post a Comment

0 Comments

Top Post Ad

Below Post Ad