ഗയ (www.evisionnews.in): ഗ്രാമത്തില്‍ നിന്നും ഒളിച്ചോടാന്‍ ശ്രമിച്ച കമിതാക്കളെ ജീവനോടെ കത്തിച്ചു. ബിഹാറിലെ ഗയ ഗ്രാമത്തിലാണ് സംഭവം.
16 വയസുള്ള പെണ്‍കുട്ടിയും 36 വയസുള്ള യുവാവുമാണ് ഒളിച്ചോടാന്‍ ശ്രമിച്ചത്. ഇരുവരെയും മൂന്നു ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് പെണ്‍കുട്ടിയുടെ കുടുംബം കണ്ടെത്തിയത്. തുടര്‍ന്ന് ഇരുവരെയും ഗ്രാമപഞ്ചായത്തിനു മുമ്പില്‍ ഹാജരാക്കുകയും ക്രൂരമായി മര്‍ദിച്ച ശേഷം ജീവനോടെ കത്തിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ഗ്രാമീണരുടെ മുമ്പില്‍ വെച്ചായിരുന്നു ശിക്ഷാനടപടി.
കൊല്ലപ്പെട്ട യുവാവ് ഗ്രാമത്തിലെ തന്നെ മറ്റൊരു പെണ്‍കുട്ടിയെ നേരത്തെ വിവാഹം ചെയ്തിരുന്നു. ഇതില്‍ ഇയാള്‍ക്ക് മൂന്നു കുട്ടികളുണ്ട്. ഭാര്യയെയും കുട്ടികളെയും കാണാന്‍ ഇയാള്‍ ഇടയ്ക്കിടക്ക് ഗ്രാമത്തില്‍ എത്താറുണ്ടായിരുന്നു. ഇതിനിടയിലാണ് കൊല്ലപ്പെട്ട പെണ്‍കുട്ടിയുമായി അടുപ്പത്തിലായതും ഒളിച്ചോടിയതും.
Keywords: national-news-bihar-news-gaya-killed-two-couple

Post a Comment
0 Comments