Type Here to Get Search Results !

Bottom Ad

അനധികൃതമായി കടത്തുകയായിരുന്ന അടയ്ക്ക, റബ്ബര്‍ പിടികൂടി

കാസര്‍കോട് (www.evisionnews.in): അനധികൃതമായി കടത്തുകയായിരുന്ന അടയ്ക്ക, റബര്‍ എന്നിവ വാണിജ്യനികുതി വിഭാഗം പിടികൂടി. 3.15 ലക്ഷം രൂപ പിഴയീടാക്കി. ദേശീയപാത ഒഴിവാക്കി കണ്ണൂരില്‍നിന്ന് മംഗലാപുരത്തേക്ക് കടത്തുകയായിരുന്ന 12.60 ലക്ഷം രൂപയുടെ ഉല്‍പന്നങ്ങളാണ് ചായ്യോത്തുനിന്ന് പിടിച്ചത്. 

നാലുടണ്‍ റബ്ബറും 3.15 ടണ്‍ അടയ്ക്കയുമാണ് വാഹനത്തില്‍ കടത്തിയത്. ഇന്‍സ്‌പെക്ടിങ് അസിസ്റ്റന്റ് കമ്മീഷണര്‍ (ഇന്റലിജന്‍സ്) വി.വി.പ്രദീപ്കുമാര്‍, എം.കെ. രമേശന്‍, രമേശന്‍ കോളിക്കര, കനകരാജ്, ഡി.ദിവ്യ, സുരേഷ് എന്നിവരടങ്ങുന്ന സംഘമാണ് അടയ്ക്ക, റബര്‍ കടത്ത് പിടിച്ചത്.



Keywords:Kasaragod-news-kadath-news-seized-four-police-punish

Post a Comment

0 Comments

Top Post Ad

Below Post Ad