Type Here to Get Search Results !

Bottom Ad

ഫുട്‌ബോള്‍ മത്സരത്തിനിടെ അക്രമം; ആറ് പേര്‍ക്കെതിരെ കുറ്റപത്രം

കാഞ്ഞങ്ങാട്:(www.evisionnews.in) ബല്ല കടപ്പുറത്ത് ഫുട്‌ബോള്‍ മത്സരത്തിനിടെ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട കേസില്‍ ആറ് പ്രതികള്‍ക്കെതിരെ പോലീസ് അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ബല്ല കടപ്പുറത്തെ കെ എച്ച് മുഹമ്മദ് മുഹ്‌സിന്‍ (20), ഉബൈദ് (25), മുസമ്മില്‍ (22), എ വി ജുനൈദ് (23), എം എസ് ഷമീം (20), ഇട്ടമ്മലിലെ മന്‍സൂര്‍ (23) എന്നിവര്‍ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതിയില്‍ കുറ്റപത്രം നല്‍കിയത്. കാഞ്ഞങ്ങാട് കുശാല്‍ നഗറിലെ സി എച്ച് അമീര്‍ ഷുഹൈല്‍ (25), ഷെയ്ക്ക് മുഹമ്മദ് അല്‍ത്താഫ് (20) എന്നിവരാണ് അക്രമത്തിനിരയായത്. 2015 ഫെബ്രുവരി 16 ന് ബല്ല കടപ്പുറത്ത് നടന് ഫുട്‌ബോള്‍ മത്സരത്തിനിടെ ഗ്രൗണ്ടിലേക്ക് ആരോ കസേരയെറിഞ്ഞിരുന്നു. ഇതേ ചൊല്ലിയുണ്ടായ വാക്ക് തര്‍ക്കത്തിനിടെ അമീറിനെയും ഷെയ്ക്ക് മുഹമ്മദിനെയും സംഘം ആക്രമിക്കുകയായിരുന്നു.

keywords : foodball-kanhangad-balla-kadapuram-case-police

Post a Comment

0 Comments

Top Post Ad

Below Post Ad