ലക്‌നൗ: (www.evisionnews.in)ഡോക്ടറാവണമെന്ന മാതാപിതാക്കളുടെ സമ്മര്‍ദം താങ്ങാനാവാതെ 18 കാരന്‍ ഒളിച്ചോടി. തന്നെ തട്ടിക്കൊണ്ട് പോയെന്ന വാര്‍ത്ത പരത്തി പരീക്ഷയുടെ തലേ ദിവസം യുവാവ് ഒളിച്ചോടുകയായിരുന്നു. തിരിച്ചുവരുമ്പോള്‍ രക്ഷിതാക്കളുടെ വഴക്ക് കേള്‍ക്കാതിരിക്കാന്‍ വേണ്ടിയാണ് തട്ടിക്കൊണ്ടുപോകല്‍ വാര്‍ത്ത പ്രചരിപ്പിച്ചത്.
ഉത്തര്‍ പ്രദേശിലെ ലക്‌നൗവിലാണ് സംഭവം. മുഹമ്മദ് ഉവൈസിയെന്ന 18 വയസുകാരനാണ് വീട്ടുകാരുടെ നിര്‍ബന്ധം സഹിക്കാനാവാതെ ഒളിച്ചോട്ടം നടത്തിയത്. ഒവൈസിയെ ഡോക്ടറാക്കാന്‍ ആഗ്രഹിച്ച മാതാപിതാക്കള്‍ യു.പി കംബൈന്‍ഡ് പ്രീമെഡിക്കല്‍ ടെസ്റ്റില്‍ മകന്‍ ഉയര്‍ന്ന മാര്‍ക്കു നേടുന്നതിന് വേണ്ടി നിരന്തര സമ്മര്‍ദമായിരുന്നു. ഉയര്‍ന്ന മാര്‍ക്ക് സ്‌കോര്‍ ചെയ്യാനാവില്ലെന്ന് ഉറപ്പായതോടെയാണ് യുവാവ് ഒളിച്ചോട്ടത്തിന് മുതിര്‍ന്നത്.
മാതാപിതാക്കള്‍ പൊലീസില്‍ ബന്ധപ്പെട്ടതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.
keywords : lakhnow-doctor-parants-youngman-ran-out

Post a Comment
0 Comments