ബദിയടുക്ക: (www.evisionnews.in)അസുഖത്തെത്തുടര്‍ന്ന് മൈസൂരിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ഡോക്ടര്‍ മരിച്ചു. നീര്‍ച്ചാല്‍ പുതുക്കോളിയിലെ ഡോ. പി.എന്‍ ബാലസുബ്രഹ്മണ്യ ശര്‍മ്മ(52)യാണ് മരിച്ചത്. 20 വര്‍ഷത്തിലേറെയായി കുമ്പഡാജെ മാര്‍പ്പനടുക്കയില്‍ ക്ലിനിക് നടത്തിവരികയായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് രണ്ടാഴ്ച മുമ്പാണ് മൈസൂരിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ ഉച്ചക്കായിരുന്നു അന്ത്യം.
പരേതനായ നരസിംഹഭട്ട്‌സാവിത്രി ദമ്പതികളുടെ മകനാണ്. ഭാര്യ: സുമ. ശശാന്ത് ഏകമകനാണ്. സഹോദരങ്ങള്‍: ബാലകൃഷ്ണശര്‍മ്മ, ഉദയശങ്കര്‍, സുമതി, ലളിത, വാസന്തി, പ്രഭ, പരേതരായ ഗണേശന്‍, പരമേശ്വരി.
keywords : kasarag0d-badiyadka-neerchal-doctor-subramanya-sharma
Post a Comment
0 Comments