അബൂദാബി: (www.evisionnews.in) കാസര്‍കോട് ജില്ലാ കെഎംസിസി നടത്തി വരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളില്‍ നിന്നും തെരെഞ്ഞെടുക്കപ്പെടുന്ന ജീവിത പ്രയാസമനുഭവിക്കുന്ന 10 നിര്‍ധന മദ്രസാധ്യാപകരുടെ കുടുംബങ്ങളുടെ ക്ഷേമത്തിനും വരുമാനത്തിനുമായി 'സ്‌നേഹോപഹാരം' എന്ന നിലയില്‍ ഓരോ ഓട്ടോ റിക്ഷ നല്‍കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണാര്‍ത്ഥം കേരളത്തിലുടനീളം മുസ്ലിം ലീഗും അതിന്റെ പോഷക സംഘടനകളഉം നിര്‍ധന ഭവന രഹിത കുടുംബങ്ങള്‍ക്ക് നല്‍കി വരുന്ന ബൈത്തുറഹ്മ മാതൃകാപദ്ധതി പോലുള്ള ഒരു സഹായം സംരംഭമാണ് 'സയാറത്തു റഹ്മ' എന്ന പേരിലുള്ള ഈ പദ്ധതി. 20 ലക്ഷം രൂപയാണ് ഇതിനായി ചെലവ്. തികച്ചും അര്‍ഹരായ 10 മുഅല്ലിം കുടുംബങ്ങളെ ഇതിനകം തെരെഞ്ഞെടുത്തിട്ടുമ്ട്. അവരെ കണ്ടെത്താന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിനീന്‍ ജില്ലാ ഘടകത്തെയാണ് ചുമതലപ്പെടുത്തിയിരുന്നത്.
സഹായം ആവശ്യപ്പെട്ട് ലഭിച്ച നൂറോളം അപേക്ഷകരില്‍ നിന്നാണ് 10 കുടുംബങ്ങളെ തെരെഞ്ഞെടുത്തത്. ഓട്ടോ റിക്ഷകളുടെ വിതരണ പരിപാടി ഏപ്രില്‍ രണ്ടിന് ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടത്തും. യു.എ.ഇ കെ.എം.സി.സി കേന്ദ്ര, സംസ്ഥാന നേതാക്കളും ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ഭാരവാഹികളും പങ്കെടുക്കും. അതോടനുബന്ധിച്ച് പ്രഗത്ഭ പ്രഭാഷകനും പണ്ഡിതനുമായ ഇപി അബൂബക്കര്‍ അല്‍ഖാസിമി മുഖ്യപ്രഭാഷണം നടത്തുന്ന വിജ്ഞാന സദസ്സും ഉണ്ടാകും.
അബൂദാബി-കാസര്‍കോട് ജില്ലാ കെഎംസിസി പ്രസിഡണ്ട് പികെ അഹ്മദ് ബല്ലാ കടപ്പുറം, ജന.സെക്രട്ടറി അബ്ദുറഹിമാന്‍ പൊവ്വല്‍, ട്രഷറര്‍ അഷ്‌റഫ് കീഴൂര്‍,സംസ്ഥാന കെഎംസിസി ട്രഷറര്‍ സി.മുഹമ്മദ് സമീര്‍, ജില്ലാ വൈസ് പ്രസിഡണ്ട് അബ്ദുറഹിമാന്‍ ഹാജി, പ്രോഗ്രാം പബഌസിറ്റി വിംഗ് ചെയര്‍മാന്‍ സിഎച്ച് മുഹമ്മദ് അഷ്‌റഫ്, പ്രോഗ്രാം ഫിനാന്‍സ് വിംഗ് ചെയര്‍മാന്‍ എം.എം നാസര്‍, സേഫ്‌ലൈന്‍ ഇലക്ട്രിക്കല്‍സ് ഗ്രൂപ്പ് എം.ഡി അബൂബക്കര്‍ സേഫ്‌ലേന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Keywords: Abudabhi, Kasaragod, district committee, Sayyarathu Rahma, April 2, Samastha Kerala Jamiyyathul muallimeen

Post a Comment
0 Comments