ചെര്‍ക്കള:(www.evisionnews.in) ചെര്‍ക്കള അല്ലാമ നഗര്‍ കെട്ടുംക്കല്ല് ശംസുല്‍ ഹുദ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലുള്ള മതപ്രഭാഷണ പരമ്പര എപ്രില്‍ ഒന്നു മുതല്‍ അഞ്ചു വരെ നടക്കും.
ഒന്നിന് ഏഴു മണിക്ക് സിഡ്‌കോ ചെയര്‍മാന്‍ സി.ടി.അഹമ്മദലി ഉദ്ഘാടനം ചെയ്യും. എം.എ.നാസര്‍ സ്വാഗതം പറയും. സി.കെ.എം.മുനീര്‍ അധ്യക്ഷത വഹിക്കും. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ മുഖ്യാതിഥിയായിരിക്കും. തുടര്‍ന്ന് ഫിറോസ് ഖാന്‍ ബാഖവി തിരുവന്തപുരം ഖുര്‍ആന്‍ വനിതളുടെ വെളിച്ചവും വഴികാട്ടിയും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും.
രണ്ടിന് സയ്യിദ് മുഹ്‌സിന്‍ അലവികോയ തങ്ങള്‍ അല്‍ ബുഖാരി കല്ലേരി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും. മുഹമ്മദ് മന്നാനി കൊല്ലം മഹ്ഷറയിലേക്കുള്ള യാത്ര എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. മൂന്നിന് സംതൃപ്ത കുടുംബം എന്ന വിഷയത്തില്‍ അഷറഫ് അഷറഫി പന്താവൂര്‍ പ്രഭാഷണം നടത്തും. നാല് അഞ്ച് തിയ്യതികളില്‍ അന്ത്യയാത്രയുടെ വിളിയാളങ്ങള്‍ എന്ന വിഷയത്തില്‍ ഹാഫിള് ഇ.പി.അബൂബക്കര്‍ അല്‍ കാസമി പത്തനാപുരം പ്രഭാഷണം നടത്തും.
keywords : kasargod-cherkala-allama-shamsulhuda-charitable-trust-speech-first
keywords : kasargod-cherkala-allama-shamsulhuda-charitable-trust-speech-first

Post a Comment
0 Comments