Type Here to Get Search Results !

Bottom Ad

പുതിയ ബസ്സ്റ്റാന്റില്‍ പ്രധാനധ്യാപകന്‍ ആത്മഹത്യ ചെയ്ത സംഭവം: ഒന്നാം പ്രതിയായ അധ്യാപകന്‍ അറസ്റ്റില്‍

തളിപ്പറമ്പ് (www.evisionnews.in): തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രധാനധ്യാപകന്‍ ഇ.പി ശശിധരന്‍ കാസര്‍കോട്ടെ ലോഡ്ജില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രേരണാ കുറ്റത്തിന് പ്രതിയായ സഹപ്രവര്‍ത്തകനായ അദ്ധ്യാപകന്‍ ചുഴലിയിലെ ഷാജിയെ ശ്രീകണ്ഠാപുരം സി.ഐ കെ.എ ബോസും സംഘവും അറസ്റ്റു ചെയ്തു. 

ചൊവ്വാഴ്ച രാവിലെ ഷാജിയുടെ വീട്ടില്‍ നിന്നായിരുന്നു അറസ്റ്റ്. പ്രതിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ചൊവ്വാഴ്ച അവധി ദിവസമായതിനാല്‍ തലശ്ശേരി ജില്ലാ കോടതി ജഡ്ജിയുടെ വീട്ടിലായിരിക്കും ഇയാളെ ഹാജരാക്കുക. സംഭവത്തിന് ശേഷം ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു.

കേസില്‍ രണ്ടാംപ്രതിയായ ജെയിംസ് മാത്യു എം.എല്‍. എയ്ക്കു ഹാജരാകാന്‍ പോലീസ് നോട്ടീസ് നല്‍കി. സി.പി.എം. സംസ്ഥാന സമ്മേളനം കഴിഞ്ഞയുടന്‍ കീഴടങ്ങാമെന്ന നിലപാടിലായിരുന്നു എം. എല്‍. എ. പ്രധാനധ്യാപകന്‍ എഴുതിവെച്ച ആത്മഹത്യാ കുറിപ്പില്‍ എം.എല്‍.എയെ കുറിച്ചും സഹ അദ്ധ്യാപകന്റെ പേരും പരാമര്‍ശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസെടുത്തത്.

സ്‌കൂളിലെ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് എം.എല്‍.എ അനാവശ്യമായ ഇടപെടല്‍ നടത്തിയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ശശിധരന്‍ മരിക്കുന്നതിന് തലേദിവസം ഉള്‍പ്പെടെ മുന്നെയുള്ള ദിവസങ്ങളില്‍ ജെയിംസ് മാത്യുവും ഷാജിയും ശശിധരനോട് കൂടുതല്‍ സമയം ഫോണില്‍ സംസാരിച്ചതായി സൈബര്‍സെല്‍ നടത്തിയ അന്വേഷണത്തിലും കണ്ടെത്തി.

Keywords: Kannur-thalipparamb-suicide-judge-tuesday-conference-teacher
Tags

Post a Comment

0 Comments

Top Post Ad

Below Post Ad