കാഞ്ഞങ്ങാട് (www.evisionnews.in):ഭാര്യയും മക്കളുമുള്ള യുവാവിനോടൊപ്പം ഒളിച്ചോടിയ 19 കാരി കോടതിയില്‍ ഹാജരായി .പടന്ന തൈക്കടപ്പുറത്തെ സഹനയാണ് ഇന്നലെ വൈകുന്നേരം ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതിയില്‍ ഹാജരായത്.
2014 ഡിസംബര്‍ 19 നാണ് സഹന ബസ്സ് ഡ്രൈവറായ പെരിങ്ങോത്തെ കബീര്‍ അഹമ്മദിനോടൊപ്പം ഒളിച്ചോടിയത്. കബീറിന് ഭാര്യയും മക്കളുമുണ്ട്. ആറ് വയസ്സുള്ള കുട്ടിയെയും കൂട്ടിയാണ് കബീര്‍ സഹനക്കൊപ്പം പോയത്. ഇത് സംബന്ധിച്ച് യുവതിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ ചന്തേര പോലീസ് കേസെടുക്കുകയായിരുന്നു.
കഴിഞ്ഞദിവസം സഹനയും കബീറും ചന്തേരപോലീസ് സ്റ്റേഷനില്‍ ഹാജരായിരുന്നു. തുടര്‍ന്നാണ് യുവതി കോടതിയില്‍ ഹാജരായത്. താനും കബീറും പ്രണയത്തിലാണെന്നും തങ്ങള്‍ മൈസൂരില്‍ പോയി വിവാഹിതരായ ശേഷം നാട്ടിലേക്ക് തിരിച്ചുവരികയായിരുന്നുവെന്നും സഹന കോടതിയെ ബോധിപ്പിച്ചു. ഇതേ തുടര്‍ന്ന് യുവതിയെ കോടതി സ്വന്തം ഇഷ്ടത്തിന് വിട്ടു. സഹന വീണ്ടും കബീറിനോടൊപ്പം പോയി.
Keywords: Kasaragod-kanhangad-driver-present-in-police-station-olichodi-hosdurg-wife

Post a Comment
0 Comments