Type Here to Get Search Results !

Bottom Ad

സോഷ്യല്‍ മീഡിയയുടെ ദുരുപയോഗം തടയണം: എ.അബ്ദുറഹ്മാന്‍

www.evisionnews.in

കാസര്‍കോട്: (www.evisionnews.in)  സോഷ്യല്‍ മീഡിയയുടെ ദുരുപയോഗം കര്‍ശനമായി തടയണമെന്നും സോഷ്യല്‍ മീഡിയ ഉപയോഗിച്ച് ജില്ലയില്‍ നടത്തുന്ന വര്‍ഗ്ഗീയ പ്രചരണങ്ങളില്‍ യുവാക്കള്‍ ജാഗ്രത പാലിക്കണമെന്നും മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ എ.അബ്ദുറഹ്മാന്‍ പറഞ്ഞു. കാസര്‍കോടിന്റെ പ്രത്യേക സാഹചര്യത്തില്‍ നിസ്സാരപ്രശ്‌നങ്ങളെപ്പോലും പര്‍വ്വതീകരിച്ച് സംഘര്‍ഷമുണ്ടാക്കാനാണ് ചില സംഘടനകളും വ്യക്തികളും ശ്രമിക്കുന്നത്. ഇതിനെതിരെ യുവാക്കള്‍ക്കിടയില്‍ നിന്ന് തന്നെ ശക്തമായ പ്രതിരോധം തീര്‍ക്കണമെന്നും ആവശ്യപ്പെട്ടു.
യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന യുവകേരളയാത്രയുടെ പ്രചരണാര്‍ത്ഥം കാസര്‍കോട് നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച യുവജന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹമീദ് ബെദിര അധ്യക്ഷത വഹിച്ചു. ഹാരിസ് പടഌസ്വാഗതം പറഞ്ഞു. ആഷിഖ് ചെലാവൂര്‍ പ്രമേയപ്രഭാഷണം നടത്തി. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ടി.ഇ അബ്ദുല്ല, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള,  എ.കെ.എം അഷ്‌റഫ്, മൊയ്തീന്‍ കൊല്ലമ്പാടി, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, മമ്മു ചാല, സിബി അബ്ദുല്ല ഹാജി, കെ.പി മുഹമ്മദ് അഷ്‌റഫ്, വി.എം മുനീര്‍, ബി.ടി അബ്ദുല്ലക്കുഞ്ഞി, ഹാരിസ് തായല്‍, മുജീബ് കമ്പാര്‍, അന്‍വര്‍ ഓസോണ്‍, സി.ഐ.എ ഹമീദ്, അഷ്ഫാഖ് തുരുത്തി, എസ്.പി സലാഹുദ്ദീന്‍, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, അഷ്‌റഫ് എടനീര്‍, ഹാഷിം ബംബ്രാണി, ഖലീല്‍ സിലോണ്‍,  സംസാരിച്ചു.




Keywords: Social Media, A.Abdul Rahman, Youth League, Yuva Kerala Yathra, Yuvajana convention, N.A Nellikkunn MLA, Moideen Kollambadi

Post a Comment

0 Comments

Top Post Ad

Below Post Ad