ദുബൈ: (www.evisionnews.in) കാട്ടു പന്നിയടെ കുത്തേറ്റ് മരിച്ച കുംബഡാജെ തുപ്പക്കല്‍ കൊപ്പളം മൂലയിലെ അയിഷയുടെ കുടുംബത്തിന് നഷ്ട പരിഹാരം നല്‍കണമെന്നും കാട്ടില്‍ നിന്നിറങ്ങി ജനവാസ കേന്ദ്രങ്ങളിലെത്തി കൃഷിയും മറ്റും നശിപ്പിക്കുന്ന മൃഗ ശല്ല്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഉത്തരവാദിത്തപ്പെട്ടവരുടെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാവണമെന്ന് ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ ട്രഷറര്‍ മുനീര്‍ ചെര്‍ക്കളം ആവശ്യപ്പെട്ടു.
ഗൃഹനാഥര്‍ വിദേശങ്ങളില്‍ കഴിയുന്ന പ്രവാസി കുടുബങ്ങള്‍ ഭയചകിരായി കഴിയേണ്ടുന്ന അവസ്ഥയാണ് അതിര്‍ത്തി മേഘലകളില്‍.സന്ധ്യയാല്‍ പുറത്തിറങ്ങാന്‍ പോലും പേടിപ്പെടുത്തുന്നു.രാവിലെ മദ്രസകളിലും സ്‌കൂളുകളിലും അധ്യയനത്തിന് കുട്ടികളെ വിടാന്‍ പോലും ഭയപ്പെടുത്തുന്ന രൂപത്തിലാണ് അയിഷയെന്ന വീട്ടമ്മയുടെ ദാരുണമരണത്തിലൂടെ ഈ പ്രദേശങ്ങളില്‍ ഉണ്ടായിട്ടുള്ളത്
നിലവിലെ അവസഥയ്ക്ക് പരിഹാരമുണ്ടാക്കണമെന്നും ദാരുണമായി മരണപ്പെട്ട ആയിഷയുടെ കുടുംബത്തിന് പത്ത് ലക്ഷം രുപ നഷ്ട പരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് രംഗത്തിറങ്ങിയ മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ എ അബ്ദുല്‍ റഹിമാന്റെ പ്രവര്‍ത്തനത്തെ അഭിനന്ദിച്ചു.
Keywords: Ayisha, Kasaragod Dubi, District treasure, Muneer Cherkalam

Post a Comment
0 Comments