Type Here to Get Search Results !

Bottom Ad

കെ.എസ്.ടി.പി അധികൃതര്‍ വാക്കുപാലിച്ചില്ല; ചെമ്മനാട് പഞ്ചായത്ത് യൂത്ത് ലീഗ് വീണ്ടും പ്രക്ഷോഭത്തിലേക്ക്

ചെമ്മനാട്: (www.evisionnews.in) 2014 ജനുവരി 25ന് യൂത്ത് ലീഗ് നടത്തിയ റോഡ് ഉപരോധത്തിന്റെ ഭാഗമായി യൂത്ത് ലീഗ് കമ്മിറ്റിക്ക് കെ.എസ്.ടി.പി അധികൃതര്‍ നല്‍കിയ ഉറപ്പു പാലിക്കാത്ത സാഹചര്യത്തിലാണ് രണ്ടാം ഘട്ട പ്രതിഷേധ സമരത്തിന് ചെമ്മനാട് പഞ്ചായത്ത് യൂത്ത് ലീഗ് തയ്യാറെടുക്കുന്നത്.
കെ.എസ്.ടി.പി ഉന്നത ഓഫീസ് ഉപരോധം അടക്കമുള്ള പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുമെന്ന് ചെമ്മനാട് പഞ്ചായത്ത് യൂത്ത് ലീഗ് യോഗം മുന്നറിയിപ്പ് നല്‍കി.
ചളിയംകോട്ടെ ഭിത്തി നിര്‍മാണം പെട്ടെന്ന് പൂര്‍ത്തിയാക്കുക, മേല്‍പറമ്പ് ജംഗ്ഷന്‍ മുതല്‍ നയാബസാര്‍ വരെ ഡിവൈഡറോട് കൂടിയ നാലുവരി പാത നിര്‍മിക്കുക, നാലോളം വിദ്യാഭ്യാസ സ്ഥാപനങ്ങളും, ആശുപത്രിയും, ആരാധനാലയവും ഉള്‍കൊള്ളുന്ന സ്ഥലമായതിനാല്‍ കൈവരിയോട് കൂടിയ നടപ്പാത നിര്‍മിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് യൂത്ത് ലീഗ് ഉന്നയിക്കുന്നത്. മേല്‍പറമ്പ് ടൗണില്‍ പഴയ റോഡിന്റെ വീതി പോലും ഇപ്പോഴത്തെ റോഡിനില്ലെന്നും യൂത്ത് ലീഗ് നേതാക്കള്‍ പറഞ്ഞു.
റോഡ് വീതി കൂട്ടുന്നതിന് പുറമെ ഡ്രൈനേജും തുല്യതയില്‍ നിര്‍മിക്കുക, നയാബസാറിലെ ലുലു സ്‌കൂളിലേക്കുള്ള റോഡ് ഗതാഗത യോഗ്യമാക്കുക, കാലവര്‍ഷം ആരംഭിക്കും മുമ്പ് കാസര്‍കോട് പ്രസ് ക്ലബ്ബ് ജംങ്ഷന്‍ മുതല്‍ പാലക്കുന്ന് വരെയുള്ള റോഡ് പണി പൂര്‍ത്തീകരിക്കുക, കളനാട് പാലത്തിന്റെ പണി വേഗത്തിലാക്കുക തുടങ്ങിയ ആവശ്യങ്ങളും യൂത്ത് ലീഗ് മുന്നോട്ടുവെക്കുന്നു. പാലക്കുന്ന് ഭരണി മഹോത്സവത്തിന്റെ ഘോഷയാത്ര കീഴൂര്‍, ചളിയംകോട്, ഇടവുങ്കാല്‍ എന്നീ സ്ഥലങ്ങളില്‍ നിന്ന് ആരംഭിച്ച് മേല്‍പറമ്പ്, കളനാട് വഴിയാണ് പോകുന്നത്. കീഴൂര്‍ മഖാം ഉറൂസ് പരിപാടിയും അടുത്തുതന്നെ ആരംഭിക്കുന്നുണ്ട്. ഇക്കാര്യങ്ങളൊക്കെ പരിഗണിച്ച് റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് യോഗം അധികൃതരോട് ആവശ്യപ്പെട്ടു.
പ്രസിഡണ്ട് അന്‍വര്‍ കോളിയടുക്കം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.ടി നിയാസ് സ്വാഗതം പറഞ്ഞു. ടി.ഡി കബീര്‍, അഫ്‌സല്‍ സിസ്‌ലു, അബൂബക്കര്‍ കാടങ്കോട്, അഷ്‌റഫ് മൂടംവയല്‍, നിസാര്‍ ഫാത്വിമ, ഷമീര്‍ അഹ്മദ് ഒറവങ്കര, മുനീര്‍ മിലിട്ടറി, ഖനു അപ്‌സര എന്നിവര്‍ സംബന്ധിച്ചു.

evisionnews


Keywords: KSDP, Chemmanad Panchayath Youth League, 

Post a Comment

0 Comments

Top Post Ad

Below Post Ad