Type Here to Get Search Results !

Bottom Ad

നഗര മധ്യത്തില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയി

കാഞ്ഞങ്ങാട്: (www.evisionnews.in)നഗര മധ്യത്തില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയി. കാഞ്ഞങ്ങാട് കുശാല്‍ നഗറിലെ അബ്ദുള്‍ സലാമിന്റെ കെ എല്‍ 60 സി 678 നമ്പര്‍ ബൈക്കാണ് മോഷണം പോയത്. ഫെബ്രുവരി 17 ന് രാത്രി 7.35 നും 8.35 നും ഇടയിലാണ് മോഷണം നടന്നത.് അബ്ദുള്‍ സലാം കാഞ്ഞങ്ങാട് വ്യാപാര ഭവന് മുന്നില്‍ 7.35 ന് ബൈക്ക് നിര്‍ത്തിയിട്ട ശേഷം പിന്നീട് 8.35 മണിയോടെ തിരിച്ചുവന്നപ്പോഴാണ് ബൈക്ക് മോഷണം പോയതായി കണ്ടെത്തിയത്. കാഞ്ഞങ്ങാട്ടെ പല ഭാഗങ്ങളിലും തിരച്ചില്‍ നടത്തിയെങ്കിലും ബൈക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല.അബ്ദുള്‍ സലാമിന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

keywords : kanhangad-bike-stolen

Post a Comment

0 Comments

Top Post Ad

Below Post Ad