ന്യൂഡല്‍ഹി: (www.evisionnews.in) സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കുറഞ്ഞ വിലയുടെ ജനറിക് മരുന്നുകള്‍ ജൂലൈ ഒന്ന് മുതല്‍ വിപണിയിലെത്തും. ജന്‍ ഔഷധി എന്ന പേരില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പ്രത്യേക ബ്രാന്‍ഡ് ആയാണ് മരുന്നുകള്‍ വിപണിയിലെത്തുന്നത്.
സ്വകാര്യ മേഖലയിലെയും പൊതുമേഖലയിലെയും മരുന്നു നിര്‍മ്മാണക്കമ്പനികളില്‍ നിന്നും സര്‍ക്കാര്‍ സംഭരിക്കുന്ന മരുന്നുകള്‍ ജന്‍ ഔഷധി എന്ന പേരില്‍ വിപണിയിലെത്തിക്കുകയാണ് ചെയ്യുന്നത്. ആന്റിബയോട്ടിക്കുകള്‍, വേദനസംഹാരികള്‍, വൈറ്റമിന്‍ മരുന്നുകള്‍, ഹൃദയസംബന്ധമായ രോഗങ്ങള്‍, പ്രമേഹം എന്നിവയ്ക്കുള്ള മരുന്നുകള്‍ തുടങ്ങി 504 അവശ്യമരുന്നുകളാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വില്‍പനയുടെ അടിസ്ഥാനത്തിലാണ് മരുന്നുകള്‍ തെരഞ്ഞെടുത്തതെന്നും രണ്ടാം ഘട്ടത്തില്‍ കൂടുതല്‍ മരുന്നുകള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ആദ്യഘട്ടത്തില്‍ തെരഞ്ഞെടുത്ത 800 ഷോപ്പുകളിലൂടെ ആയിരിക്കും ജന്‍ ഔഷധി മരുന്നുകള്‍ ലഭ്യമാകുന്നത്. ഇതില്‍ ഭൂരിഭാഗവും ഡല്‍ഹിയിലാണ്. വര്‍ഷാവസാനത്തോടെ എല്ലാ മെട്രോകളിലേക്കും ഇത് വ്യാപിപ്പിക്കും.
പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ താല്‍പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും സര്‍ക്കാര്‍ ടെന്‍ഡര്‍ ക്ഷണിച്ചു.
87,000 കോടി രൂപയാണ് രാജ്യത്തെ മരുന്ന് വിപണിയുടെ പ്രതിവര്‍ഷ വിറ്റുവരവ്. ബ്രാന്‍ഡഡ് ജനറിക് മരുന്നുകളാണ് വിപണിയില്‍ ആധിപത്യം പുലര്‍ത്തുന്നത്. ഡോക്ടര്‍മാരുടെ കുറിപ്പിനെ മാത്രം ആശ്രയിച്ചാണ് ഭൂരിഭാഗവും മരുന്നുകള്‍ വാങ്ങുന്നത്. പല ബ്രാന്‍ഡുകളില്‍ ഇറങ്ങുന്ന ഒരേ മരുന്നുകള്‍ തിരിച്ചറിയാന്‍ പലപ്പോഴും ജനങ്ങള്‍ക്ക് സാധിക്കാറുമില്ല. ഇതിന് പരിഹാരമായാണ് സര്‍ക്കാര്‍ ജനറിക് മരുന്നുകളുമായി രംഗത്തെത്തുന്നത്. ഡോക്ടര്‍മാര്‍ ജന്‍ ഔഷധി മരുന്നുകള്‍ തന്നെയാണ് നിര്‍ദ്ദേശിക്കുന്നതെന്ന് ഉറപ്പു വരുത്തണമെന്ന് സര്‍ക്കാര്‍ മെഡിക്കല്‍ കൗണ്‍സിലിനോടും മെഡിക്കല്‍ അസോസിയേഷനോടും ആവശ്യപ്പെട്ടിരുന്നു.
Keywords: Jan Aushadi, Sarkar, New Delhi, Sarkar Medical council medical association

Post a Comment
0 Comments