കെയ്‌റോ: (www.evisionnews.in) ഈജിപ്ത് പൗരന്മാരായ 21 ക്രിസ്തുമത വിശ്വാസികളെ ലിബിയയിലെ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐ.എസ്) ഭീകരര്‍ കഴുത്തറുത്തു കൊന്നു. കിഴക്കന്‍ ലിബിയയില്‍നിന്ന് കഴിഞ്ഞവര്‍ഷം ഡിസംബറിലും ഈവര്‍ഷം ജനവരിയിലും തട്ടിക്കൊണ്ടുപോയവരെയാണ് ഭീകരര്‍ വധിച്ചത്. കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ ഐ.എസ് പുറത്തുവിട്ടു.
ഓറഞ്ച് വസ്ത്രം ധരിച്ച ബന്ദികളെ നിലത്തിരുത്തി കഴുത്തറുത്ത് കൊലപ്പെടുത്തുന്നതിന്റെ വിഡിയോ ദൃശ്യങ്ങളാണ് ഐ എസ് ഭീകരര്‍ ഞായറാഴ്ച പുറത്തുവിട്ടത്. ഭീകരരുടെ നിയന്ത്രണത്തിലുള്ള സിര്‍ത്ത് നഗരത്തില്‍നിന്നാണ് 21 പേരെയും പലപ്പോഴായി തട്ടിക്കൊണ്ടുപോയത്.
ഭീകരര്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഈജിപ്ത് പ്രസിഡന്റ് അബ്ദുള്‍ ഫത്താ അല്‍ സിസി പറഞ്ഞു. സംഭവത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ അദ്ദേഹം ദേശീയ ഡിഫെന്‍സ് കൗണ്‍സിലിന്റെ അടിയന്തരയോഗം വിളിച്ചുചേര്‍ത്തു. ഏഴുദിവസത്തെ ദു:ഖാചരണം ഈജിപ്ത് പ്രഖ്യാപിച്ചിട്ടുണ്ട്. പൗരന്മാര്‍ ലിബിയയിലേക്ക് പോകുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുമുണ്ട്.
2011 മുതല്‍ ലിബിയയില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്. സംഘര്‍ഷത്തിന്റെ മറവില്‍ നിരവധി ഭീകര സംഘടനകള്‍ ഈജിപ്തില്‍ സ്വാധീനമുറപ്പിക്കാന്‍ ശ്രമം നടത്തുന്നുണ്ട്. ഐ എസ് ഭീകരര്‍ അടക്കമുള്ളവര്‍ ലിബിയയില്‍ ശക്തി വര്‍ധിപ്പിക്കാന്‍ ശ്രമം നടത്തുന്നുണ്ടെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ അടുത്തിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
Keywords: Egypt, IS prisoners, Cairo, Christians, Sirth

Post a Comment
0 Comments