കാഞ്ഞങ്ങാട് (www.evisionnews.in): പള്ളിക്കര പഞ്ചായത്ത് വിഭജനവുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന നിലപാടുകളുടെ പേരില്‍ ഐഎന്‍എല്ലില്‍ പോര് മുറുകുന്നു. പള്ളിക്കര പഞ്ചായത്ത് വിഭജിക്കുന്നതിനെതിരെ സിപിഎം കൊണ്ടുവന്ന പ്രമേയത്തെ ലീഗിന് ഒപ്പം നിന്ന് ഐഎന്‍എല്‍ മെമ്പര്‍ എതിര്‍ത്തതിന്റെ പേരിലാണ് പ്രശ്‌നങ്ങള്‍ രൂക്ഷമായിരിക്കുന്നത്.
വിവരം പുറത്തുവന്നതോടെ ഇതേ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പള്ളിക്കര പഞ്ചായത്തിലെ പ്രമുഖ ഐഎന്‍എല്‍ നേതാക്കള്‍ യോഗം ചേരുകയും യോഗത്തിലേക്ക് സിപിഎം പ്രമേയത്തെ എതിര്‍ത്ത മെമ്പറെ വിളിപ്പിക്കുകയും ചെയ്തു. സിപിഎമ്മുമായി സഹകരിച്ചു പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രമേയത്തെ എതിര്‍ത്ത് വോട്ടു ചെയ്ത മൂന്നാംവാര്‍ഡ് മെമ്പര്‍ ആമു ഹാജിയുടെ നടപടിയെ ചില നേതാക്കള്‍ രൂക്ഷമായി വിമര്‍ശിച്ചു.
ഇതേ ചൊല്ലി മെമ്പറും നേതാവും തമ്മില്‍ വാഗ്വാദം നടന്നു. എന്നാല്‍ തന്നെ ഇത്തരമൊരു തീരുമാനമെടുപ്പിക്കാന്‍ പ്രേരിപ്പിച്ചത് ഐഎന്‍എല്‍ നേതൃത്വത്തിന്റെ നിരുത്തരവാദപരമായ സമീപനമാണെന്ന് മെമ്പര്‍ കുറ്റപ്പെടുത്തി. പള്ളിക്കര പഞ്ചായത്ത് വിഭജനം സംബന്ധിച്ച് സിപിഎം പ്രമേയം കൊണ്ടുവന്നാല്‍ എന്ത് നിലപാട് സ്വീകരിക്കണമെന്നത് സംബന്ധിച്ച് ഐഎന്‍എല്‍ നേതൃത്വം യാതൊരു തരത്തിലുള്ള നിര്‍ദ്ദേശവും നല്‍കിയിട്ടില്ലെന്നും പ്രമേയം സംബന്ധിച്ച് സിപിഎം നേതാക്കളും ഐഎന്‍എല്‍ നേതാക്കളുംചര്‍ച്ച നടത്തിയിട്ടുപോലും തന്നോട് ഒരു വിവരം പോലും പറഞ്ഞില്ലെന്നും മെമ്പര്‍ കുറ്റപ്പെടുത്തി. അതിനിടെ മെമ്പറെ അനുകൂലിച്ച് ഐഎന്‍എല്ലിലെ ഒരു വിഭാഗം രംഗത്തുവന്നു.
പള്ളിക്കര പഞ്ചായത്ത് വിഭജനം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഐഎന്‍എല്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ മെമ്പര്‍ക്ക് പുറമെ മറ്റു ചില ഭാരവാഹികളെയും വിളിച്ചില്ലെന്നാണ് വിമര്‍ശനമുയര്‍ന്നിരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ സ്വന്തമായ തീരുമാനം എടുക്കേണ്ടി വന്ന മെമ്പറെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. ഐഎന്‍എല്‍ ജില്ലാ നേതൃത്വവും മണ്ഡലം കമ്മിറ്റിയും വളരെ നിസംഗ്ഗമായാണ് പ്രധാനപ്പെട്ട വിഷയങ്ങളെപ്പോലും സമീപിക്കുന്നതെന്നും ഏകോപിപ്പിച്ചുള്ള തീരുമാനങ്ങള്‍ എടുപ്പിക്കുന്നതിനുള്ള ഇടപെടലുകള്‍ നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്ന് ഇവര്‍ കുറ്റപ്പെടുത്തി.
Keywords:Kasaragod-kanhangad-inl-cpm-cpm-panchayath-

Post a Comment
0 Comments