Type Here to Get Search Results !

Bottom Ad

ഇന്ത്യ ഹിന്ദുരാഷ്ട്രമാണെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്

ന്യൂഡല്‍ഹി: (www.evisionnews.in)  ഇന്ത്യ ഹിന്ദുരാഷ്ട്രമാണെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. ഹിന്ദുക്കള്‍ ഒരുമിക്കേണ്ട സമയമാണിതെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.
രബീന്ദ്രനാഥ് ടഗോറിന്റെ വരികള്‍ ഉദ്ധരിച്ച ഭാഗവത് ഹിന്ദു മുസ്ലിം സംഘര്‍ഷം ഉണ്ടായ കാലത്തെല്ലാം മധ്യമാര്‍ഗമായി ഉരുത്തിരിഞ്ഞത് ഹിന്ദുത്വ വഴിയായിരുന്നുവെന്നും പറഞ്ഞു. 
ഹിന്ദുസ്ഥാന്‍ ഹിന്ദു രാഷ്ട്രമാണെന്നതാണ് യാഥാര്‍ത്ഥ്യം. ഈ ആശയം ഉള്‍ക്കൊണ്ടുവേണം മുന്നോട്ട് പോകാന്‍. രാജ്യത്തെ മഹത്വവല്‍ക്കരിക്കാന്‍ എല്ലാ ഹിന്ദുക്കളും ഒന്നിക്കണം. രാജ്യത്തിന്റെ മഹത്വം വര്‍ധിച്ചാല്‍ മാത്രമേ ലോകത്തിന് മുഴുവന്‍ ഗുണം ചെയ്യുകയുള്ളൂ- മോഹന്‍ ഭാഗ്‌വത് പറഞ്ഞു.

evisionnews


Keywords: India, Hindu country, RSS Leader, Mohan Bagavath, 
Tags

Post a Comment

0 Comments

Top Post Ad

Below Post Ad