കാസര്‍കോട് (www.evisionnews.in): എസ്‌വൈഎസ് 60ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നിന്ന് ഈ മാസം 6ന് ആരംഭിച്ച ഹൈവേ മാര്‍ച്ച് സ്വഫവ റാലിയോടും പൊതുസമ്മേളനത്തോടും കൂടി ഞായറാഴ്ച കാസര്‍കോട്ട് സമാപിച്ചു.
ഉച്ചക്ക് 2.30ന് മാലിക്കുദീനാര്‍ മഖാം സിയാറത്തോടെ ആരംഭിച്ച റാലി നഗരം ചുറ്റി നുള്ളിപ്പാടി ഇകെ ഹസന്‍ മുസ്‌ലിയാര്‍ നഗറില്‍ സമാപിച്ചു. വൈകീട്ട് അഞ്ച് മണിക്ക് നടന്ന സമാപന സമ്മേളനം അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.
കുമ്പോല്‍ കെഎസ് ആറ്റക്കോയ തങ്ങള്‍, സമസ്ത പ്രസിഡന്റ് എംഎ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, സയ്യിദ് അലിബാഫഖി തങ്ങള്‍, എസ്‌വൈഎസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി തങ്ങള്‍, എകെ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാര്‍, എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ ശിറിയ, അബ്ബാസ് മുസ്‌ലിയാര്‍ മഞ്ഞനാടി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് അബ്ദുര്‍റഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍, സയ്യിദ് മുഹമ്മദ് ഇബ്‌റാഹീം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സംബന്ധിച്ചു.
Keywords: Kasaragod-nullippady-sys-con-highway-march

.jpg)
Post a Comment
0 Comments