കാസര്‍കോട്(www.evisionnews.in): ആദ്യ ബസ് യാത്രയുടെ സ്മരണപുതുക്കി ഇന്ന് ബസ് ഡേ. കെഎസ്ആര്‍ടിസിയെ പ്രതിസന്ധിയില്‍ നിന്നു കരകയറ്റുന്നതിനു കെഎസ്ആര്‍ടിസി എംപ്ലോയിസ് അസോസിയേഷന്‍ (സിഐടിയു) നേതൃത്വത്തില്‍ നടത്തുന്ന സേവ് കെഎസ്ആര്‍ടിസി പ്രചാരണത്തിന്റെ ഭാഗമായാണു ബസ് ദിനാചരണം.
ഇതിന്റെ ഭാഗമായി സിഐടിയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ഡിപ്പോകള്‍ കേന്ദ്രീകരിച്ച് വിളംബര ജാഥ, പ്രചാരണയോഗങ്ങള്‍ എന്നിവ സംഘടിപ്പിക്കും. കേരളത്തിലെ ആരോഗ്യപരമായ പൊതു ഗതാഗത മേഖല നിലനിര്‍ത്തേണ്ടത് പൊതു ജനാരോഗ്യത്തിന് അത്യന്താപേക്ഷിതമാണെന്ന് ബോധ്യപ്പെടുത്തുന്ന തരത്തിലുള്ള പ്രചാരണ പരിപാടികളാണ് വിവിധയിടങ്ങളില്‍ നടത്തുന്നത്.
1938 ഫെബ്രുവരി 20ന് ആണ് ആദ്യ ബസ് യാത്രയിലൂടെ സംസ്ഥാനത്തു പൊതു ഗതാഗതസംവിധാനം ടയറുകളിലായത്. രാജകുടുംബാംഗങ്ങളുമായി കവടിയാര്‍ കൊട്ടാരത്തിലേക്കായിരുന്നു ആ യാത്ര. ഈ കന്നിയാത്രയുടെ സ്മരണപുതുക്കിയാണ് സ്വകാര്യ വാഹനയാത്ര ഉപേക്ഷിച്ച് പൊതു ഗതാഗത സംവിധാനത്തെ ഉപയോഗപ്പെടുത്തണമെന്ന പ്രചാരണവുമായി കെഎസ്ആര്‍ടിസി ബസ് ഡേ ആചരിക്കുന്നത്.
Keywords: Kasaragod-citu-ksrtc-busday-journey-citu-friday

Post a Comment
0 Comments