വൈകുന്നേരം 4മണിക്ക് നടക്കുന്ന പരിപാടി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ സമദ് പൂക്കോട്ടൂര്‍ പ്രഭാഷണം നടത്തും. കാസര്‍കോട് സംയുക്ത ഖാസി പ്രൊഫ ആലിക്കുട്ടി മുസ്ലിയാര്‍, ത്വാഖാ അഹ്മദ് മൗലവി, യുഎം അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍, സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുങ്കൈ, കെഎസ് അലിതങ്ങള്‍ കുമ്പോല്‍, ചെര്‍ക്കളം അബ്ദുല്ല, എംഎ ഖാസിം മുസ്ലിയാര്‍, എംഎസ് തങ്ങള്‍, പയ്യക്കി അബ്ദുല്‍ ഖാദര്‍ മൗലവി, ഇകെ മഹ്മൂദ് മുസ്ലിയാര്‍, ഖത്തര്‍ ഇബ്രാഹിം ഹാജി, മെട്രോ മുഹമ്മദ് ഹാജി, ഇബ്രാഹിം ജെഡിയാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. സമര്‍ഖന്ദ് സന്ദേശവുമായി മേഖലാകമ്മിറ്റി നടത്തുന്ന റാലി മുന്ന് മണിക്ക് പുത്തൂര്‍ കുന്നില്‍ നിന്നും പ്രയാണമാരംഭിക്കും.
സില്‍വര്‍ ജൂബിലിയുടെ ഭാഗമായി ജില്ലയിലെ 11മേഖലയില്‍ നടത്തുന്ന മേഖലാ സമ്മേളനങ്ങള്‍ 29 മുതല്‍ ഫെബ്രുവരി 1വരെ വിവിധ മേഖലാ കേന്ദ്രങ്ങളില്‍ നടക്കുമെന്ന് ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരമി പടന്ന, ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര എന്നിവര്‍ അറിയിച്ചു.
Keywords: Kasaragod-skssf-mekhala-conference-panakkadhyderalishihab thangal

Post a Comment
0 Comments