കോഴിക്കോട് (www.evisionnews.in): കോഴിക്കോട് നടക്കുന്ന 55ാമത് സംസ്ഥാന കലോത്സവത്തില്‍ അറബിക് കലോത്സവത്തില്‍ കാസര്‍കോട് ജില്ല ഉള്‍പ്പെടെ 7 ജില്ലകള്‍ 95 എന്ന തുല്യ പോയിന്റ് നേടി ഒന്നാം സ്ഥാനം പങ്കിട്ടു. പാലക്കാട്, ആലപ്പുഴ, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, വയനാട് എന്നീ ജില്ലകളാണ് കാസര്‍കോടിനോടൊപ്പം തുല്യ പോയിന്റ് നേടി ഒന്നാമതെത്തിയത്.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഇടുക്കി കല്ലാര്‍ ഗവ.എച്ച് എസ് എസാണ് ജോതാക്കള്‍ (45 പോയിന്റ്). സംസ്‌കൃതോത്സവത്തില്‍ കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകള്‍ 93 പോയിന്റോടെ രണ്ടാം സ്ഥാനത്തെത്തി. 95 പോയിന്റ് നേടി തൃശ്ശൂര്‍, എറണാകുളം, കോഴിക്കോട്, കൊല്ലം ജില്ലകള്‍ ചാമ്പ്യന്‍ പട്ടം പങ്കിട്ടു.
സംസ്‌കൃതോത്സവം ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നീലേശ്വരം രാജാസ് ഹൈസ്‌കൂള്‍ മൂന്നാം സ്ഥാനവും (43 പോയിന്റ്), കാഞ്ഞങ്ങാട് ദുര്‍ഗ്ഗാ ഹയര്‍ സെക്കന്ററി സ്‌കൂള്‍ നാലാം സ്ഥാനവും (40 പോയിന്റ്) നേടി. ഇടുക്കി ജില്ലയിലെ നരിയന്‍ പാറയിലെ എം എം എച്ച് എസ് എസാണ് സംസ്‌കൃതോത്സവത്തിലെ ജേതാക്കള്‍ (69 പോയിന്റ്).
Keywords: Kasaragod-news-state-youtfestival
.jpg)
Post a Comment
0 Comments