കിന്‍ഷാസ: (www.evisionnews.in) ആഫ്രിക്കാ രാജ്യമായ കോംഗോയില്‍ വോട്ടെടുപ്പിനുള്ള മാനദണ്ഡങ്ങളില്‍ മാറ്റംവരുത്തിയതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നടത്തിയ പ്രക്ഷോഭങ്ങളില്‍ 42 പേര്‍ മരിച്ചു.
പ്രസിഡന്റ് ജോസഫ് കബിലയെ വീണ്ടും അധികാരത്തില്‍വരാന്‍ സഹായിക്കുന്ന രീതിയിലാണ് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയതെന്ന് ആരോപിച്ചാണ് പ്രതിപക്ഷം പ്രതിഷേധം നടത്തുന്നത്. സര്‍ക്കാര്‍ കണക്കനുസരിച്ച് 15 പേര്‍ മാത്രമാണ് മരിച്ചത്.
സ്വകാര്യ സുരക്ഷാസൈനികരുടെ വെടിയേറ്റാണ് ഇതിലേറെ പേരും മരിച്ചത്. രണ്ടുദിവസമായി ഇവിടെ പ്രതിഷേധം കത്തിപ്പടരുകയാണ്. കിന്‍ഷാസയിലെ സര്‍വകലാശാലയില്‍ വിദാര്‍ഥികള്‍ നടത്തിയ റാലിക്കുനേരേ പോലീസ് വെടിയുതിര്‍ത്തു. പ്രതിഷേധങ്ങള്‍ക്കിടെ വന്‍ കൊള്ളയും നടക്കുന്നുണ്ട്. 20 പേരെ പോലീസ് അറസ്റ്റുചെയ്തു.
Keywords: Kongo, protest, African country

Post a Comment
0 Comments