Type Here to Get Search Results !

Bottom Ad

കാസര്‍കോട് -കാഞ്ഞങ്ങാട് തീരദേശ റോഡ് വികസനം 2016 മാര്‍ച്ചോടെ പൂര്‍ത്തിയാക്കും

കാസര്‍കോട് ചന്ദ്രഗിരി ജംഗ്ഷന്‍ മുതല്‍ കാഞ്ഞങ്ങാട് വരെയുളള സംസ്ഥാനപാത വികസനം 2016 മാര്‍ച്ചോടെ യാഥാര്‍ത്ഥ്യമാക്കുമെന്ന് ബന്ധപ്പെട്ട അധികൃതര്‍ കളക്ടറേറ്റ് ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ ഉറപ്പ് നല്‍കി. ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിച്ചു. ടാറ്, മെറ്റല്‍ ക്ഷാമം മൂലം ഒരു മാസത്തിലധികമായി മന്ദഗതിയിലാണെങ്കിലും ഇവ ലഭ്യമായതിനാല്‍ റോഡ്, പാലം വികസനം ത്വരിതഗതിയില്‍ നടന്നു വരികയാണെന്നും അധികൃതര്‍ പറഞ്ഞു. ചന്ദ്രഗിരി പാലത്തിലെ കുണ്ടും കുഴിയും ഒരാഴ്ചയ്ക്കകം നികത്തി പ്രശ്‌നം പരിഹരിക്കും. ദേളി റോഡില്‍ ടാറിങ്ങ് ചെയ്യാന്‍ ബാക്കിയുളള മൂന്ന് കിലോമീറ്ററിന്റെ പ്രവര്‍ത്തനവും ഉടന്‍ പൂര്‍ത്തിയാക്കും. ചെമ്മനാട് ഭാഗത്തെ സ്‌കൂളുകളെ പരിഗണിച്ച് ഇവിടത്തെ റോഡില്‍ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ബന്ധപ്പെട്ട അധികൃതര്‍ ഉറപ്പ് നല്‍കി. ഡെപ്യൂട്ടി റസിഡന്റ് എഞ്ചിനീയര്‍ സുശീല്‍ കുമാര്‍, ആര്‍ടിഎസ് പ്രതിനിധി രഘുനാഥ്, പി.ഡബ്ല്യൂ.ഡി അസി. എഞ്ചിനീയര്‍ പി. നാരായണന്‍, കെ.പി സനല്‍ , പി. ഹബീബ് റഹ്മാന്‍, സൈഫുദ്ദീന്‍ മാക്കോട്, മന്‍സൂര്‍ കുരിക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 

keywords : kasargod-kanhangad-road-development-2016-march-complete

Post a Comment

0 Comments

Top Post Ad

Below Post Ad